അടിമാലി: എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയന്റെ നേതൃത്വത്തിൽ 26,​ 27,​ 28 തീയതികളിൽ അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്ര ആഡിറ്റോറിയത്തിൽ ശ്രീനാരായണ ധർമ്മ വിചാര യജ്ഞം നടക്കും. യജ്ഞാചാര്യൻ ധർമചൈതന്യ സ്വാമിയും​ അടിമാലി ശാന്തഗിരി ശ്രീമഹേശ്വരക്ഷേത്രം മേൽശാന്തി മഠത്തുംമുറി അജിത് ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. നാളെ രാവിലെ ഒമ്പതിന് യജ്ഞദീപപ്രതിഷ്ഠാപനം. 10ന് നടക്കുന്ന വിശ്വശാന്തി യജ്ഞത്തിന് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് അർദ്ധനാരീശ്വരസ്തവം എന്ന വിഷയത്തിൽ പഠനക്ലാസ്. 27ന് രാവിലെ ഒമ്പതിന് സ്വാമി ധർമ്മചൈതന്യ യജ്ഞമഹാത്മ്യ പ്രഭാഷണം നടത്തും. 10ന് നടക്കുന്ന ആധ്യാത്മിക സമ്മേളനത്തിൽ അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം അദ്ധ്യക്ഷത വഹിക്കും. ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ സ്വാഗതമാശംസിക്കും. ഗുരുധർമ്മ പ്രചാരകൻ ബിജു പുളിക്കലേടത്ത് തുല്യം വെടിഞ്ഞ ഗുരു എന്ന വിഷയത്തിൽ പഠനക്ലാസെടുക്കും. രണ്ടിന് യോഗം കൗൺസിലർ പി.ടി. മന്മഥൻ ഗുരുഷ്ടകം എന്ന വിഷയത്തിൽ പഠനക്ലാസെടുക്കും. 28ന് രാവിലെ ഒമ്പതിന് ധർമ്മചൈതന്യ സ്വാമി യജ്ഞമഹാത്മ്യ പ്രഭാഷണം നടത്തും. 10 ന് നടക്കുന്ന സംഘടനാ സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പ്രതീഷ് പ്രഭ അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ബോ‌‌‌ർഡ് അംഗം രഞ്ജിത്ത് കാവളായിൽ സ്വാഗതമാശംസിക്കും. യോഗം കൗൺസിലർ ഷീബ ടീച്ചർ ശ്രീനാരായണധർമ്മം എന്ന വിഷയത്തിൽ പഠനക്ലാസെടുക്കും. രണ്ടിന് നടക്കുന്ന സമാപന സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ നന്ദിയും പറയും. യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം അദ്ധ്യക്ഷ വഹിക്കും. യജ്ഞാചാര്യൻ ധർമ്മചൈതന്യസ്വാമി ആത്മീയപ്രഭാഷണം നടത്തും. യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോ‌‌ർഡ് മെമ്പർ രഞ്ജിത്ത് കാവളായിൽ സംഘടനാസന്ദേശം നൽകും. യൂണിയൻ കൗൺസിലർമാരായ ടി.കെ. മോഹനൻ,​ കെ.പി. വിജയൻ,​ ബിനു കുന്നേൽ,​ കെ.കെ. ജയൻ,​ നൈജു രവീന്ദ്രനാഥ്,​ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.കെ. വിശ്വൻ,​ രാജൻ,​ വൈദികസമിതി യൂണിയൻ പ്രസിഡന്റ് മഠത്തുമുറി അജിത്ത് ശാന്തി,​ സെക്രട്ടറി അമൽ ശാന്തി,​ യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കിഷോർ എസ്,​ സെക്രട്ടറി ബാബുലാൽ,​ വനിതാസംഘം പ്രസിഡന്റ് കമലാകുമാരി ബാബു,​ സെക്രട്ടറി ജെസി ഷാജി,​ സൈബർസേന ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് മാധവൻ,​ സൈബർ സേന ചെയർമാൻ യോഗേഷ് ഒ.എസ്,​ സൈബർസേന കൺവീനർ അനീഷ് പൊട്ടംപ്ലാക്കൽ,​ കുമാരിസംഘം കോ-ഓർഡിനേറ്റർമാരായ ബ്രില്യ,​ ശ്രീജ രഞ്ജു,​ നിഷ എന്നിവർ ആശംസകളർപ്പിക്കും.