ഇടുക്കി: ലോക്‌സഭാമണ്ഡലത്തിലെ അന്തിമ പോളിംഗ് ശതമാനം 76.26. എഴുനിയമസഭ നിയോജക മണ്ഡലങ്ങളിൽ നിന്നായി 9,17,563 പേർ സമ്മതിദാനവകാശം വിനിയോഗിച്ചു. ആകെ 12,03,258 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. വോട്ട് രേഖപ്പെടുത്തിയതിൽ 4,66,020 പുരുഷൻമാരും 4,51,542 സ്ത്രീകളും ഉൾപ്പെടുന്നു. മൂവാറ്റുപുഴ മണ്ഡലത്തിൽ 77.84 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി.ഇതിൽ 69,263 സ്ത്രീകളും 70,641 പുരുഷൻമാരും ഉൾപ്പെടുന്നു. കോതമംഗലം മണ്ഡലത്തിൽ 79.84 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി.ഇതിൽ 63,571 സ്ത്രീകളും 65,634 പുരുഷൻമാരുമുണ്ട്. ദേവികുളം മണ്ഡലത്തിൽ 70.87 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ഇതിൽ 58,389 സ്ത്രീകളും 61,250 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡറുമുണ്ട്. ഉടുമ്പൻചോല മണ്ഡലത്തിൽ 79.11 ശതമാനം പേർ ചെയ്തു. ഇതിൽ 63,131 സ്ത്രീകളും 64,234 പുരുഷമ്മാരുമുണ്ട്. തൊടുപുഴ മണ്ഡലത്തിൽ 75.6 ശതമാനം പേർ വോട്ട് ചെയ്തതിൽ 67,914 സ്ത്രീകളും 71,095 പുരുഷൻമാരുമാണ്. ഇടുക്കി മണ്ഡലത്തിൽ 74.24 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. ഇതിൽ 66,336 സ്ത്രീകളും 68,198 പുരുഷൻമാരുമാണ്. പീരുമേട് മണ്ഡലത്തിൽ 76.68 ശതമാനം വോട്ടുകളും രേഖപ്പെടുത്തി. ഇതിൽ 62,938 സ്ത്രീകളും 64,968 പുരുഷൻമാരും ഉൾപ്പെടുന്നു.