ഇടുക്കി: ജില്ലയിലെ ഏഴ് മണ്ഡലങ്ങളിലെ ബൂത്തുകളിൽ നിന്നും എത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും ഏഴ് സ്‌ട്രോങ്ങ് റൂമുകളിലായി സുരക്ഷിതമാക്കി. അതതു മണ്ഡലങ്ങളിലെ എ.ആർ.ഒമാരുടെ പക്കൽ നിന്നും എ.എസ്.പി മുഹമ്മദ് ഷാഫി ചുമതല ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഗരിമ ഗുപ്ത, മാൻ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രോംഗ് റൂമുകൾ മുദ്ര വച്ചു. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, എ.ഡി.എം അനിൽ ഉമ്മൻ, ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജോസ് ജോർജ്, ആർ.ഡി.ഒ എം.പി. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് അവലോകന യോഗം ചേർന്നു
ജില്ലയിലെ വോട്ടെടുപ്പ് നടപടി ക്രമങ്ങൾ വിലയിരുത്തുന്നതിന് പൊതു തിരഞ്ഞെടുപ്പ് നിരീക്ഷക ഗരിമ ഗുപ്തയുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രമായ പൈനാവ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അവലോകന യോഗം ചേർന്നു. തിരഞ്ഞെടുപ്പ് പൊലീസ് നിരീക്ഷകൻ മാൻസിംഗ്, ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ എച്ച്. ദിനേശൻ, എ.ഡി.എം അനിൽ ഉമ്മൻ, ദേവികുളം സബ് കളക്ടർ ഡോ. രേണു രാജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജോസ് ജോർജ്, ആർ.ഡി.ഒ എം.പി വിനോദ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.