ഇടുക്കി: തിരഞ്ഞെടുപ്പിന് പിറ്റേന്ന് തിരക്കിട്ട പരിപാടികളിലായിരുന്നു സ്ഥാനാർത്ഥികൾ. യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് രാവിലെ തൊടുപുഴ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കേരളകോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെത്തി അവിടത്തെ പ്രധാനപ്പെട്ട യു.ഡി.എഫ്‌ നേതാക്കന്മാരെ കണ്ടു. എൽ.ഡി.എഫ് സ്ഥാനാർത്ഥി രാവിലെ എം.പിയുടെ ഓഫീസിലെത്തിയ ശേഷം ഉച്ചയോടെ കുടുംബസമേതം വേളാങ്കണിക്ക് തീർത്ഥയാത്ര പോയി. എൻ.ഡി.എ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ നേരത്തെ പ്രവർത്തിച്ചിരുന്ന എച്ച്.ആർ.ഡി.എസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ പ്രോജക്ട് ഡയറക്ടറുടെ തിരക്കുകളിലായിരുന്നു.