തൊടുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ അദ്ധ്യാപകർക്കും നാല് ദിവസം വീതം ഐ.സി.റ്റി പരിശീലനവും അക്കാദമിക പരിശീലനവും നൽകും. ഈ അവധിക്കാല പരിശീലനത്തിന്റെ പ്രൈമറി വിഭാഗം ഡി.ആർ.ജി തല പരിശീലനങ്ങളും ഐ.സി.റ്റി പരിശീലനങ്ങളും ഇന്ന് മുതൽ 30 വരെ നടക്കും. ഡി.ആർ.ജി തല പരിശീലനങ്ങൾ തൊടുപുഴ ഡയറ്റ് ലാബ് ഹാളിലും കുട്ടിക്കാനം എൻകാർമലോ ധ്യാനകേന്ദ്ര ഹാളിലുമാണ.് നടത്തുന്നത്. ഇതിനോടൊപ്പം പ്രൈമറി വിഭാഗം അധ്യാപകർക്കായുള്ള ഐ.സി.റ്റി ട്രെയിനിംഗും 4 ദിവസങ്ങളിലായി ജി.എച്ച്.എസ്.എസ് തൊടുപുഴ, ജി.എച്ച്.എസ്.എസ് കുടയത്തൂർ, ജി.വി.എച്ച്.എസ്.എസ് മൂന്നാർ, ജി.എച്ച്.എസ്.എസ് കല്ലാർ, ജി.എച്ച്.എച്ച്.എസ് കുമളി, ജി.എച്ച്.എസ് പാമ്പനാർ, എഫ്.എം.എച്ച്.എസ്.എസ് കൂമ്പൻപാറ, സെന്റ്. ജോർജ്. എച്ച്.എസ്.എസ്
കട്ടപ്പന, എസ്.എ.എച്ച്.എസ് മുണ്ടക്കയം ഈസ്റ്റ് എന്നീ ഒൻപത് കേന്ദ്രങ്ങളിൽ നടത്തും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ, ഡയറ്റ് പ്രിൻസിപ്പാൾ, സമഗ്ര ശിക്ഷാ ഡി.പി.ഒ, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ, ഡി.ഇ.ഒ മാർ എന്നിവരടങ്ങിയ ജില്ലാ സമിതി പരിശീലനം സംബന്ധിച്ച കാര്യങ്ങൾ മോണിറ്റർ ചെയ്യും. ഐ.സി.റ്റി ഇന്റഗ്രേഷൻ, സമഗ്ര പോർട്ടലിന്റെ വിനിയോഗം, റസോഴ്സ് പേഴ്സന്റെ മികവ്, തെരഞ്ഞെടുത്ത പരിശീലന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ, അച്ചടക്കം മുതലായവയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്ററുടെ ചുമതലയിൽ ഏകോപന യോഗങ്ങൾ നടത്തും.