മറയൂർ: മറയൂർ മൂന്നാർ സംസ്ഥാന പാതയിൽ ഭാരം കയറ്റി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപ്പെട്ടു.സംസ്ഥാന പാതയിൽ ചട്ട മൂന്നാർ ചെക്ക് പോസ്റ്റിന് മുകൾ ഭാഗത്തായി മൂന്നാറിൽ നിന്നും കോയമ്പത്തൂരിലേക്ക് പഴയ ഇരുമ്പു സാധനങ്ങൾ കയറ്റി കൊണ്ടുവന്ന ലോറിയാണ് ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ടത്. ലോറി മറിഞ്ഞപ്പോൾ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു.പുതിയതായി ടാറിംഗ് നടത്തിയ റോഡിലെ അരികിലുള്ള കട്ടിംഗുകളാണ് അപകടത്തിന് കാരണം.ഇവിടം സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. ഒരാഴ്ചക്കിടയിൽ ഈ പാതയിലുണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്.