തൊടുപുഴ :കെ സി വൈ എം യുവദീപ്തി നേതൃത്വത്തിൽ മൈക്കിൾ മെമ്മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് മുതൽ 28 വരെ തൊടുപുഴ ന്യൂമാൻ കോളേജ് ഗ്രൗണ്ടിൽ നടക്കും .കോതമംഗലം രൂപതയിലെ വിവിധ യുവദീപ്തി യൂണിറ്റുകളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കും .വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് മുൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം പി എ സലിംകുട്ടി ഉത്ഘാടനം നിർവഹിക്കും .വിജ്ഞാനമാതാ പള്ളി വികാരി ഫാ .ജോസഫ് മക്കോളിൽ ,ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ .തോംസൺ ജോസഫ് ,ബർസാർ ഫാ .തോമസ് പൂവത്തിങ്കൽ ,ഫാ .തോമസ് തൈരംചേരിൽ തുടങ്ങിയവർ ആശംസകൾ നേരുമെന്നു ടൂർണമെന്റ് കമ്മിറ്റി കൺവീനർമാരായ അർജുൻ വി തോമസ് ,നോയൽ മാത്യു എന്നിവർ അറിയിച്ചു .