കാളിയാർ:അരിമണ്ണൂർ ശ്രീദേവിധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പുനഃപ്രതിഷ്ഠയും നവീകരണ കലശവും തിരുവുത്സവവും ഇന്ന്ആ റാട്ടോടുകൂടി സമാപിക്കും. ഇന്ന് വൈകിട്ട് നാലിന് ആറാട്ട്ബലിക്ക് ശേഷം ഗജവീരന്മാരുടെ അകമ്പടിയോടെ ആറാട്ട്‌ഘോഷയാത്ര പുറപ്പെടും.ഏഴിന് കാളിയാർ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന ആറാട്ട് എഴുന്നെള്ളിപ്പിന് രാത്രി 9 മണിക്ക് ക്ഷേത്രനടയിൽ സ്വീകരണം.തുടർന്ന് കൊടിമരച്ചുവട്ടിൽ പറ, കൊടിയിറക്ക്,ഉച്ചപൂജ, ഇരുപത്തിയഞ്ച് കലശാഭിക്ഷേകം,ദീപാരാധന, പൂമൂൽ, അന്നദാനവും തുടർന്ന് 10:30ന് തൊടുപുഴ നാദലയം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും നടത്തപ്പെടുന്നു.