മൂലമറ്റം ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല മേയ്ദിന കായികമേള മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂൾ ഗ്രൗണ്ടൺിൽ നടത്തും. ലോക തൊഴിലാളിദിനമായ മെയ് 1നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫുട്‌ബോൾ മത്സരങ്ങൾ (പുരുഷൻമാർ) മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂൾ ഗ്രൗണ്ടിലും ഷട്ടിൽ ബാഡ്മിന്റൺ മൂലമറ്റം എച്ച്.ആർ.സി ക്ലബ്ബിലുമായിരിക്കും.
ഫുട്‌ബോൾ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് യഥാക്രമം 2501, 1501 രൂപയും, ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഡബിൾസ് ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് 751, 501 രൂപയും, സിംഗിൾസ് ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 501, 301 രൂപാ എന്നീ പ്രകാരം ക്യാഷ് അവാർഡ് നൽകും. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അംഗീകൃത തൊഴിലാളി യൂണിയൻ മുഖേനയോ കമ്പനി/വ്യവസായ സ്ഥാപന മേലധികാരികൾ മുഖേനയോ ഏപ്രിൽ 30 ന് മുമ്പായി ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് രജിസ്‌ട്രേഷൻ നടത്തേണ്ടതാ്. പങ്കെടുക്കാനുള്ളവർ മേയ് 1 ന് രാവിലെ 9 മണിക്ക് മൂലമറ്റം ഐ.എച്ച്.ഇ.പി.സ്‌കൂൾ ഗ്രൗൺണ്ടിൽ ബന്ധപ്പെട്ട രേഖകളുമായി എത്തിേേരൺണമെന്ന് സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു. വിവരങ്ങൾക്ക്:04862 223236.