ഇടുക്കി: കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമസമിതി മെയ് 10 മുതൽ 16 വരെ ഒരുക്കുന്നു. 150 ലോകപ്രശസ്ത ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഷോർട്ട്ഫിലിമുകൾ ഒരുക്കാൻ കുട്ടികൾക്കും അവസരം നൽകും. പ്രശസ്ത വ്യക്തികൾ, പ്രമുഖ താരങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യവും അവതരണങ്ങളുമുൺാവും. രജിസ്‌ട്രേഷൻ ഫീസ് 500രൂപ. മുതിർന്നവർക്കും രജിസ്റ്റർ ചെയ്യാം. 8, 9, 10 ക്ലാസുകളിലെ കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. മേളയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണ, താമസ സൗകര്യങ്ങളുണ്ട്. ഫോൺ 04712324939 ൽ രജിസ്റ്റർ ചെയ്യണമെന്ന് ഇടുക്കി ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു.