കട്ടപ്പന : എസ്.എൻ.ഡി.പി യോഗം കട്ടപ്പന മലനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നാളെ രാവിലെ 9.30 ന് കട്ടപ്പന മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കും.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ഷാജി പുള്ളോളിൽ,​ ശ്രീനാരായണ വൈദിക സമിതി പ്രസിഡന്റ് സുരേഷ് ശാന്തി,​ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല,​ എസ്.എൻ ക്ളബ് മലനാട് യൂണിയൻ പ്രസിഡന്റ് കെ.പി ബിനീഷ്,​ സൈബർ സേന മലനാട് യൂണിയൻ പ്രസിഡന്റ് സി.എസ് മഹേഷ്,​ കുമാരിസംഘം യൂണിയൻ പ്രസിഡന്റ് ടി.പി ഭാവന,​ ബാലജനയോഗം യൂണിയൻ പ്രസിഡന്റ് അബിറാം സാബു എന്നിവർ സംസാരിക്കും.മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ സ്വാഗതവും വനിതാസംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സ നന്ദിയും പറയും. അജി ജോർജ്ജ് കൊട്ടാരക്കര (കരിയർ കൗൺസിലർ,​ ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളാ സർക്കാർ)​ ക്ളാസ് നയിക്കും.