ചെറുതോണി : ഇടുക്കി സെന്റ് ജോർജ്ജ് ദേവാലയത്തിൽ സുവർണ്ണജൂബിലി സമാപനവും ജൂബിലി തിരുനാളിനും തുടക്കമായി. 29 ന് സമാപിക്കും. ഇടുക്കി രൂപതാ വികാരി ജനറൽ മോൺ.ജോസ് പ്ളാച്ചിക്കൽ കൊടിയേറ്റ് നിർവഹിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുൻ വികാരിമാർക്കും സിസ്റ്റേഴ്സിനും സ്വീകരണവും ആദരിക്കലും,​ തുടർന്ന് മുൻ വികാരിമാരുടെ സമൂഹ ബലി,​ 5.30 ന് പ്രദക്ഷിണം,​ സമാപന ആശീർവാദം,​ 28 ന് രാവിലെ 8.30 ന് അഭി. പിതാവിന് സ്വീകരണം,​ 9 ന് ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാന ,​ പ്രദക്ഷിണം,​ വൈകിട്ട് 7 ന് സുർണ്ണസന്ധ്യ,​ 29 ന് രാവിലെ അഭി. പിതാവിന് സ്വീകരണം,​ 9 ന് കോതമംഗലം രൂപതാ എമിരിത്തൂസ് ബിഷപ്പ് മാർ.ജോർജ്ജ് പിന്നക്കോട്ടിലിന്റെ കാർമ്മികത്വത്തിൽ ആദ്യകുർബാന,​ സന്ദേശം,​ 10.30 ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ജൂബിലി സ്മരണിക പ്രകാശനം നിർവഹിക്കും.