ചെറുതോണി: മണിയാറൻകുടി സെന്റ് മേരീസ് ഇടവകയുടെ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്നാരംഭിക്കുന്ന ബൈബിൾ കൺവെൻഷന് ഫാ. ഏലിയാസ് തെക്കേമുണ്ടയ്ക്കപ്പടവിൽ നേതൃത്വം നൽകും. ഒന്നാം തീയതി ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ തിരുനാൾ കൊടിയേറ്റും. തുടർന്ന് നടത്തുന്ന ഇടവക ദിനാഘോഷത്തിൽ വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കും. രണ്ടിന് കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് മാർ. മാത്യു വാണിയകിഴക്കേൽ കാർമികത്വം വഹിക്കും. മൂന്നിന് രൂപതാവികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് വി. കുർബാന അർപ്പിക്കും. മുൻ വികാരിമാരും ഇടവകാംഗങ്ങളായ വൈദികരും സഹകാർമികരാകും. തുടർന്ന് സെമിത്തേരി ചാപ്പലിന്റെ വെഞ്ചരിപ്പ് മാർ. മാത്യു ആനിക്കുഴിക്കാട്ടിൽ നിർവ്വഹിക്കും. നാലാം തീയതി ആഘോഷമായ റാസയ്ക്ക് ഫാ. വിനീത് മേയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ജോസഫ് മാതാളിക്കുന്നേൽ, ഫാ. തോമസ് വാഴയിൽ എന്നിവർ സഹ കാർമികരാകും. അഞ്ചാം തീയതി ഞായറാഴ്ച ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വി.കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് നടത്തുന്ന ജൂബിലി സമ്മേളനം വൈദ്യുതി വകുപ്പു മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. തുടർന്ന് കോമഡി താരം ഷൈജോ അടിമാലി അവതരിപ്പിക്കുന്ന മെഗാഷോയും ഉണ്ടായിരിക്കുമെന്ന് ഫാ. ജിൻസ് കാരയ്ക്കാട്ട് അറിയിച്ചു.