മറയൂർ: ചെറിയ ഇടവേളക്ക് ശേഷം മറയൂരിലെ സ്വാകാര്യ ഭൂമിയിൽ നിന്നും ചന്ദനമരം വെട്ടിക്കടത്തി. കാന്തല്ലൂർ പഞ്ചായത്തിലെ പുതുവെട്ട് വാകകുളത്തിൽ രാജൻ ജേക്കബിന്റെ വീട്ടുവളപ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി വൻ ചന്ദന മരം മുറിച്ച് കടത്തിയത്. വീടിന്റെ നൂറ് മീറ്റർ മാത്രം ദൂരത്തിൽ നിന്ന മരമാണ് മോഷ്ടാക്കൾ വെട്ടിക്കടത്തിക്കൊണ്ട്പോയത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്.
ചന്ദന മോഷണം സംബന്ധിച്ച പരാതി ഉടമ രാജൻ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു. നാല് മാസം മുൻപ് ഇതേ പറമ്പിൽ നിന്നും രണ്ട് ചന്ദന മരങ്ങൾ മോഷടാക്കൾ വെട്ടിക്കടത്തിയിരുന്നു . വനം വകൂപ്പ് അന്വഷണം നടത്തിയെങ്കിലും പ്രതികളെകണ്ടെത്താൻ സാധിച്ചിട്ടില്ല. മലപ്പുറം കേന്ദ്രീകരിച്ചുള്ള വൻ സംഘത്തെ അറസ്റ്റ് ചെയ്തിനെ തുടർന്ന് മറയൂരിലെ സ്വകാര്യ ഭൂമി കേന്ദ്രീകരിച്ചുള്ള ചന്ദനമോഷണം കഴിഞ്ഞ രണ്ട് മാസമായി നിലച്ചിരുന്നു.