വെങ്ങല്ലൂർ :ഇടയ്ക്കാട്ട് ഗോവിന്ദൻ കുത്തകക്കാരൻ ഫാമിലി ട്രസ്റ്റിന്റെ പ്രഥമ വാർഷികവും കുടുംബ സംഗമവും ഇന്ന് രാവിലെ 9.30 ന് വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ നടക്കും. രക്ഷാധികാരി എ.കെ കുമാരൻ അമ്പാട്ട് പതാക ഉയർത്തും. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയ‌‌ർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. കുടുംബ വംശാവലി പ്രകാശനവും അനുമോദവും തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് നിർവഹിക്കും. മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം മുതിർന്ന കുടുംബാംഗങ്ങളെ ആദരിക്കും. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തും. വൈക്കം ബെന്നി ശാന്തി,​ കെ.കെ രവീന്ദ്രൻ,​ വിനോദ് അമ്പാടൻ,​ അഡ്വ. സാലു ബാഹുലേയൻ,​ ബിബിൻ.ഇ,​ ഒ.പി മാധവൻ,​ സോണ തുളസി,​ ശാന്ത ശ്രീധരൻ തുടങ്ങിയവർ സംസാരിക്കും.