trafic
മൂന്നാർ - മറയൂർ പാതയിൽ ലക്കം വെള്ളച്ചട്ടത്തിന് സമീപം അനുഭവപ്പെട്ട മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്

മറയൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ മറയൂർ- കാന്തലൂർ മേഖലയിൽ വിനോദ സഞ്ചാരികളായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ മറയൂർ- മൂന്നാർ റോഡിൽ വീണ്ടും ഗതാഗത കുരുക്ക് രൂക്ഷമായി. ശബരിമല- പഴനി തീർത്ഥാടന പാതയുടെ ഭാഗമായ ഈ റോഡിൽ ഗതാഗതകുരുക്കിൽ അകപ്പെടുന്നത് തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും ഓരോപോലെ വലയ്ക്കുകയാണ്. ശനി,​ ഞായർ ദിവസങ്ങളിൽ പലപ്പോഴായി മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്. ലക്കം ഭാഗത്തെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒന്നും തന്നെയില്ല. എതിർ ഭാഗത്ത് പാതയോരത്ത് ചെറുകിട കച്ചവടക്കാർ അനിയന്ത്രിതമായി പെട്ടികളും വ്യാപാര സ്ഥാപനങ്ങളും സ്ഥാപിച്ച് വഴിയോര കച്ചവടം നടത്തുന്നതാണ് ലക്കത്തെ ഗതാഗത കുരുക്കിന് കാരണം. ഗതാഗതം നിയന്ത്രിക്കാൻ പൊലീസോ ലക്കം വെള്ളച്ചാട്ടത്തിന്റെ ചുമതലയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരോ ശ്രമിക്കാത്തതും വ്യാപാരികൾ തമ്മിലുള്ള മത്സരവും ഗതാഗത കുരുക്ക് കൂടാൻ കാരണമാകുന്നു.