kodiyettu
കനകക്കുന്നിൽ നടന്ന കൊടിയേറ്റ്.

രാജാക്കാട്: ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ വിശ്വാസികൾ കുരിശിന്റെവഴി ആചരണവും പുതുഞായർ തിരുനാൾ ആഘോഷവും നടത്തി. രാവിലെ പള്ളിയിൽ വിശുദ്ധ കുർബാന നടന്നു. തുടർന്ന് കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലി പ്രദക്ഷിണമായി കനകക്കുന്ന് കുരിശുമലയിലെത്തി. മലമുകളിലെ സെന്റ് തോമസ് മൗണ്ടിൽ ഫാ. ചാക്കോ കരിന്തയിൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിച്ചു. ഫാ. ജോബിൻ പേണാട്ടുകുന്നേൽ ആഘോഷമായി തിരുനാൾ പാട്ടുകുർബാനയർപ്പിക്കുകയും പുതുഞായർ സന്ദേശം നൽകുകയും ചെയ്തു. പ്രോ വികാരി ഫാ. ജോബി വാഴയിൽ, സഹ വികാരി ഫാ. ആനന്ദ് പള്ളിവാതുക്കൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.