കുമളി: സ്‌ഫോടക വസ്തുക്കളുമായി തമിഴ്നാട് സ്വദേശികൾ കുമളിയിൽ പിടിയിലായി. തമിഴ്നാട് ഉത്തമപാളയം സ്വദേശികളായ സെൽവൻ, ധർമ്മൻ എന്നിവരാണ് എക്‌സൈസിന്റെ പരിശോധനയിൽ പിടിയിലായത്. കുമളി മേഖലയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് 50 തിരകൾ, പശ, മൂവായിരം രൂപ, രണ്ട് മൊബൈൽ ഫോൺ എന്നിവ പിടികൂടിയത്. നിലവിൽ പീരുമേട് പാമ്പനാർ താമസിക്കുന്ന പ്രതികളുടെ വീടിന്റെ സമീപം ഒരു മുറി കൂടി നിർമ്മിക്കുന്നതിന് പാറ പൊട്ടിക്കുന്നതിന് തമിഴ്നാട്ടിൽ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് സ്ഫോടക വസ്തുക്കളെന്ന് എക്സൈസിനോട് പറഞ്ഞു. എന്നാൽ എക്സ്‌പ്ലോസീവ് ആക്ടിന്റെ പരിധിയിൽ വരുന്നതിനാൽ പ്രതികളെ കുമളി പൊലീസിന് കൈമാറി. പൊലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്.