നെടുങ്കണ്ടം: രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള സി.പി.എമ്മിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുടി കല്ലാർ ആവശ്യപ്പെട്ടു. മൂന്നാറിൽ കെ.പി.എസ്.ടി.എ സംസ്ഥാന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലിബാനെ പോലെ മനുഷ്യരെ കൊലചെയ്യുന്നവരായി അധഃപതിച്ച സി.പി.എം ഇപ്പോൾ കള്ളവോട്ട് രേഖപെടുത്തുന്നവരുടെ പാർട്ടയായി മാറി. ജനങ്ങളുടെ അംഗീകാരം നഷ്ടപെട്ട സി.പി.എമ്മിന്റെ രാഷ്ട്രീയ പാർട്ടി എന്ന അംഗീകാരം പിൻവലിക്കണം. വിദ്യാഭ്യാസ മേഖല പിണറായി സർക്കാർ കുളം തോണ്ടിയെന്നും ചുവപ്പുവത്കരണം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ. മണി, പി. ഹരിഗോവിന്ദൻ, എം. സലാഹുദീൻ, സി. കുമാർ, എസ്. സന്തോഷ് കുമാർ, സാബു മാത്യു, വി.ഡി. എബ്രാഹം, വി.എം. ഫിലിപ്പച്ചൻ, കെ.ആർ. ഉണ്ണികൃഷ്ണൻ നായർ, ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.