കട്ടപ്പന: എസ്.എൻ.ഡി.പി.യോഗം മലനാട് യൂണിയനിലെ വളകോട് ശാഖയിലെ തിരുവമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാലാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 29 മുതൽ മേയ് ഒന്ന് വരെ നടക്കും. ഒന്നാം ദിവസം രാവിലെ 4.55ന് പള്ളിയുണർത്തൽ,​ അഞ്ചിന് നടതുറക്കൽ,​ 5.15ന് നിർമ്മാല്യ ദർശനം,​ 5.30ന് അഭിഷേകം മലർനിവേദ്യം, ഗുരുപൂജ, അഷ്ടദ്രവ്യസമേതം,​ ഗണപതി ഹോമം. 6.30ന് ഉഷപൂജ, പന്തീരടി പൂജ,​ 8.30ന് ഭാഗവത പാരായണം, 9.30ന് പ്രസാദ ശുദ്ധ ക്രിയകൾ,​ വാസ്തു ശുദ്ധി,​ ചതു ശുദ്ധി ധാര, പഞ്ചകം പഞ്ചഗവ്യം ,പഞ്ചവിംശതി കലശങ്ങൾ, ഉപദേവത കലശം. 12ന് ഉച്ചപൂജ,​ ഒന്നിന് പ്രസാദമൂട്ട്,​ അഞ്ചിന് നടതുറക്കൽ,​ 6.30ന് വിശേഷാൽ ദീപാരാധന,​ ദീപകാഴ്ച. തുടർന്ന് ഭഗവതിസേവ ലളിത സഹസ്രനാമാർച്ചന, ശ്രീ സൂക്താർച്ചന, ഭാര്യ സൂക്താർച്ചന,​ ഐക്യമത്യസൂക്താർച്ചന, സ്വയംവര മന്ത്രാർച്ചന. എട്ടിന് അത്താഴപൂജ,​ 8.30ന് മംഗള പൂജ,​ രണ്ടാം ദിവസം പതിവ് പൂജകൾക്ക് പുറമെ 6.30ന് മഹാഗണപതി ഹോമം,​ ഉഷപൂജ,​ എട്ടിന് പന്തീരടി പൂജ. തുടർന്ന് ഭഗവാന് നിറപറ സമർപ്പണം, ഒമ്പത് മുതൽ കൂട്ട മൃത്യുഞ്ജഹോമം, 10.30 മുതൽ നവകം, പഞ്ചഗവ്യം, കലശാഭിഷേകം. തുടർന്ന് ഉച്ചപൂജ,​ ഒന്നിന് പ്രസാദമൂട്ട്,​ വൈകിട്ട് അഞ്ചിന് നടതുറക്കൽ,​ 5.30 നെയ്‌‌ വിളക്ക് അർച്ചന. ഏഴിന് വിശേഷാൽ ദീപാരാധന,​ ദീപകാഴ്ച, തുടർന്ന് മഹാസുദർശന ഹോമം, അത്താഴപൂജ, മംഗള പൂജ. മൂന്നാം ദിനം പതിവ് ക്ഷേത്ര പൂജകൾക്ക് പുറമെ, ആറിന് മഹാഗണപതി ഹോമം, 6.30ന് ഉഷപൂജ, പന്തീരടി പൂജ, നിറപറ സമർപ്പണം,​ 8.30ന് ഭാഗവത പാരായണം,​ ഒമ്പത് മുതൽ ഉണ്ണി കണ്ണന് തൃക്കൈ വെണ്ണ നിവേദ്യം. 10 മുതൽ പഞ്ചവിംശതി കലശം. 11 മുതൽ വാദ്യമേള അകമ്പടിയോടെ കലശം. തുടർന്ന് ഉച്ചപൂജ,​ ഒന്നിന് മഹാപ്രസാദമൂട്ട്,​ വൈകിട്ട് അഞ്ചിന് നടതുറക്കൽ,​ ആറിന് താലപ്പൊലി ഘോഷയാത്ര​ കുമരികുളം ശ്രീമഹാക്ഷേത്രസന്നിധിയിൽ നിന്ന് ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിലേയ്ക്ക്.