വാഴക്കുളം : വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ വിശ്വജ്യോതി ബിസിനസ് ഇൻക്യുബേഷൻ സെന്റർ എന്ന പേരിൽ സ്റ്റാർട്ടപ്പ് യൂണിറ്റുകളുടെ ഹബ്ബ് എൽദോ എബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജർ ഫാ:ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ: ഡോ. ജോർജ്ജ് താനത്തുപറമ്പിൽ, പ്രിൻസിപ്പൽ ഡോ. സി. ജോസഫ് കുഞ്ഞുപോൾ, മുൻ മാനേജർ ഫാ. തോമസ് മലേക്കുടി, ട്രഷറർ ലൂക്കാച്ചൻ ഓലിക്കൽ, ജോൺസൺ പറയന്നിലം, ബിസിനസ് ഇൻക്യൂബേഷൻ സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ. കെ. രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും യുവ സാങ്കേതിക സംരംഭകരുടെയും ഉടമസ്ഥതയിലുള്ള ടെക്‌നോ കാർട്ട് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ടിനോ സോഫ്റ്റ് വെയർ ആന്റ് സെക്യൂരിറ്റി സൊലൂഷൻസ്, വൺകപ്പ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്, ഇസറോ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന മുപ്പത്തിയഞ്ചോളം സംരംഭകർ ഇതിനോടകം തന്നെ വിശ്വജ്യോതി ഇൻക്യൂബേഷൻ സെന്ററിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവിടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിദ്യാർത്ഥികളും അദ്ധ്യാപകും ആരംഭിക്കുന്ന നവസംരംഭങ്ങൾക്ക് പ്രവർത്തിക്കുവാനുള്ള സ്ഥലവും എല്ലാവിധ സാങ്കേതിക സൗകര്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9072964417 നമ്പറിൽ ബന്ധപ്പെടുക.