തൊടുപുഴ: കോടിക്കുളം അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയും ചുറ്റമ്പല സമർപ്പണവും ഉത്സവവും സഹസ്ര കലശവും നാളെ മുതൽ മേയ് 14 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം തന്ത്രി തേവണംകോട്ടില്ലം നാരായണൻ പരമേശ്വരൻ നമ്പൂതിരി,ക്ഷേത്രം മേൽശാന്തി സുമിത് ചേർത്തല എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. 30 മുതൽ മേയ് ഏഴു വരെയാണ് ധ്വജപ്രതിഷ്ഠാ ചടങ്ങുകൾ.
മേയ് രണ്ടിന് രാവിലെ 10 മുതൽ വലിയ ബലിക്കൽ പ്രതിഷ്ഠ, അഞ്ചിന് രാവിലെ 11 മുതൽ ബ്രഹ്മകലശാഭിഷേകം, ആറിന് വൈകിട്ട് 6.30ന് ചുറ്റമ്പലസമർപ്പണം ശബരിമല ക്ഷേത്രം തന്ത്രി താഴമൺമഠം കണ്ഠരര് രാജീവര് നിർവഹിക്കും. പ്രഥമ അഞ്ചക്കുളത്തമ്മ പുരസ്‌കാരം കണ്ഠരര് രാജീവർക്ക് ക്ഷേത്രം മേൽശാന്തി ചേർത്തല സുമിത് തന്ത്രി സമ്മാനിക്കും. ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അഞ്ചക്കുളം ദേവസ്വം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം കണ്ഠരര് രാജീവര് നിർവഹിക്കും. ട്രസ്റ്റിലേക്കുള്ള ആദ്യ ഫണ്ട് എം.വി.ഷൈലജ കൈമാറും.ഏഴിന് രാവിലെ 3.12നും 4.26നും മദ്ധ്യേ ധ്വജ പ്രതിഷ്ഠ. മേയ് ഏഴ് മുതൽ 14 വരെയാണ് ഉത്സവ ചടങ്ങുകൾ. ഏഴിന് വൈകിട്ട് ഏഴിനും എട്ടിനും മദ്ധ്യേ തൃക്കൊടിയേറ്റ് , 7.30ന് പ്രഭാഷണം വിദ്യാസാഗർ ഗുരുമൂർത്തി ഹൃദയവിദ്യാ ഫൗണ്ടേഷൻ പരമാചാര്യർ.
എട്ടിന് ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ, അരങ്ങിൽ വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ. ഒമ്പതിന് അരങ്ങിൽ വൈകിട്ട് ഏഴിന് കുട്ടികളുടെ കലാപരിപാടികൾ. 10ന് അരങ്ങിൽ വൈകിട്ട് ഏഴിന് കുട്ടികളുടെ കലാപരിപാടികൾ. പതിനൊന്നിന് രാവിലെ 11ന് ഉത്സവബലി ദർശനം, അരങ്ങിൽ വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, എട്ടിന് വൺമാൻഷോ, ഒൻപതിന് മാജിക് ഷോ. പന്ത്രണ്ടിന് രാവിലെ ഒൻപത് മുതൽ പൊങ്കാല ഉത്സവം, അരങ്ങിൽ വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ,എട്ടിന് ഭജൻ, ഒൻപതിന് തിരുവാതിര.പതിമൂന്നിന് രാവിലെ 11ന് ആയില്യം പൂജ, വൈകിട്ട് അഞ്ചിന് ചാലക്കമുക്കിൽ നിന്നും താലപ്പൊലി ഘോഷയാത്ര, വൈകിട്ട് എട്ടിന് ഓട്ടൻതുള്ളൽ, ഒൻപതിന് ബാല, 12ന് പള്ളിവേട്ട. പതിനാലിന് മഹോത്സവം, വൈകിട്ട് മൂന്നിന് നടതുറപ്പ്, നാലിന് ആറാട്ട് ഹോമം, ആറാട്ട് പുറപ്പാട്, അരങ്ങിൽ രാത്രി ഒൻപതിന് ഗാനമേള, 10.30ന് സമ്മാനകൂപ്പൺ നറുക്കെടുപ്പ്. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കും. ക്ഷേത്രം മേൽശാന്തി സുമിത് ചേർത്തല, ക്ഷേത്രം പ്രസിഡന്റ് ജയൻ കുന്നുംപുറത്ത്,ഉത്സവ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സജി മുതിരക്കാലായിൽ, ക്ഷേത്രം സെക്രട്ടറി പി.ആർ. രവീന്ദ്രനാഥ് പാറച്ചാലിൽ, ജോ. സെക്രട്ടറി ഷാജിമോൻ ഇലവുങ്കൽ, ട്രഷറർ ഷിജു കുന്നേൽ, രതീഷ് പണ്ടപ്പിള്ളിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.