മുട്ടം: പ്രഥമ ഇടുക്കി പ്രീമിയർ ലീഗ് ടെന്നീസ് ഹാർഡ്‌ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ എം.സി.സി. മുട്ടവും ടൊർണാഡോസ് വണ്ണപ്പുറവും സംയുക്ത ജേതാക്കളായി.

മുട്ടം പോളിടെക്നിക് കോളജ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരം കനത്ത മഴ മൂലം ഉപേക്ഷിച്ചതിനെത്തുടർന്നാണ് സംയുക്ത ജേതാക്കളെ പ്രഖ്യാപിച്ചത്. ന്നാം സ്ഥാനക്കാർക്ക് 25,000, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും ട്രോഫിയും ആയിരുന്നു സമ്മാനം.
മഹാറാണി സിൽക്സ് സ്‌പോൺസർ ചെയ്ത ദ്വിദിന ക്രിക്കറ്റ് ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുത്തു.

ആദ്യ സെമിയിൽ യുണീക് കിങ്ങ്സ് വണ്ണപ്പുറത്തെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് ടൊർണാഡോസ് ഫൈനലിലെത്തിയത്.രണ്ടാം സെമിയിൽ അമീസ് ലക്കി സ്റ്റാർ ഉണ്ടപ്ലാവിനെ ഏഴു വിക്കറ്റിന് എം.സി.സി. മുട്ടം പരാജയപ്പെടുത്തി.

ടൂർണമെന്റിലെ മാൻ ഓഫ് ദി സീരീസ് ആയി ടിന്റോ ജേക്കബ് ( മുട്ടം എം.സി.സി.), മികച്ച ബാറ്റ്സ്മാൻ അർജുൻ ശിവരാജൻ ( യുണീക് കിങ്ങ്സ് വണ്ണപ്പുറം), ബൗളർ ജിതിൻ ജോയ് ( യുണീക് കിങ്ങ്സ് വണ്ണപ്പുറം ) , മികച്ച വിക്കറ്റ് കീപ്പറായി എസ്. സുരേഷ് (മുട്ടം എം.സി.സി.) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്തത് കേരള രജ്ഞി ട്രോഫി ക്രിക്കറ്റ് ടീം ക്യാ്ര്രപൻ സച്ചിൻ ബേബിയായിരുന്നു.