കരിമണ്ണൂർ: മഴയ്ക്കൊപ്പം വീശിയടിച്ച അതിശക്തമായ കാറ്റിൽ കരിമണ്ണൂരിൽ പരക്കെ നാശം. ടൗണിന്റെ ഹൃദയഭാഗത്ത് വളർന്നു നിന്ന തണൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പതിച്ചു. ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്ത കിഴക്കൻ മേഖലയിലേക്കുള്ള യാത്രക്കാർക്ക് കനത്ത വെയിലിൽ വലിയ ആശ്വാസമായിരുന്നു ഈ മരം. കനത്ത മഴയിലും കാറ്റിലും കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളിയിലെ അൾത്താരയുടെ മേൽക്കൂര തകർന്ന് പള്ളിക്കുള്ളിൽ പതിച്ചു. പ്രദേശത്ത് പലയിടത്തും റബർ ഉൾപ്പെടെയുള്ള മരങ്ങൾ ഒടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായിട്ടുണ്ട്. ലൈനിലേക്ക് മരം വീണ് ടെലിഫോൺ- വൈദ്യുതി ബന്ധവും തകരാറിലായി.