വെള്ളത്തൂവൽ: ശെല്യാംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും തൃക്കൊടിയേറ്റും മേയ് മൂന്നു മുതൽ ഏഴ് വരെ തീയതികളിൽ നടക്കും. ഒന്നാം ദിവസം രാവിലെ 6.30ന് ഗണപതി ഹോമം, 11ന് കലശാഭിഷേകം, ഉച്ചപൂജ, അന്നദാനം, 12.20ന് കൊടിമരം മുറിക്കൽ, കൊടിമരഘോഷയാത്ര, രാത്രി 8.30 മുതൽ എൻ.വി. സുധാകരൻ തന്ത്രിയുടെ നേതൃത്വത്തിൽ തൃക്കൊടിയേറ്റ്. തുടർന്ന് പ്രഭാഷണം, മുളയിടീൽ, അത്താഴപൂജ. രണ്ടും മൂന്നും ദിവസം ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ. നാലാം ദിനം പതിവ് പൂജകൾക്കു പുറമേ രാവിലെ ഏഴിന് വിദ്യാഗോപാല മന്ത്രാർച്ചന, വിദ്യാമന്ത്ര ഹോമം, വൈകിട്ട് ആറിന് ഭഗവതിസേവ, സഹസ്രനാമാർച്ചന തുടർന്ന് ദീപാരാധന, 10ന് ശ്രീഭൂതബലി, പള്ളിവേട്ട. അഞ്ചാം ദിവസം പതിവു ചടങ്ങുകൾക്ക് പുറമേ ഉച്ചകഴിഞ്ഞ് മൂന്നിന് ആറാട്ട് ഹോമം, ആറാട്ട് ബലി, അഞ്ചിന് മാങ്കടവ്
ക്ഷേത്രക്കടവിൽ ആറാട്ട്. തുടർന്ന് ആറാട്ട് ഘോഷയാത്ര, 6.30ന് ശെല്യാംപാറ ഗോപിദാസിന്റെ ഭവനത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര. തുടർന്ന് പറയെടുക്കൽ, കൊടിയിറക്കൽ, മംഗളപൂജ, ആചാര്യ ദക്ഷിണ. രാത്രി 9.30 മുതൽ കോമഡി ഉത്സവഫെയിമുകൾ അവതരിപ്പിക്കുന്ന ഗാനമേള.