അടിമാലി: മൂന്നാർ മാട്ടുപ്പെട്ടി ടോപ് ഡിവിഷനിൽ ഓട്ടോ റോഡിൽ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്നാർ കോളനിയിലെ താമസക്കാരനായ ശങ്കറാണ് (46) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മാട്ടുപ്പെട്ടിക്ക് സവാരി പോയ ശേഷം തിരികെ വരുമ്പോൾ ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ശങ്കർ ഓട്ടോയുടെ അടിയിൽ അകപ്പെട്ടു. പുലർച്ചെ റോഡിൽ യാത്രക്കാർ കുറവായതിനാൽ ഒരു മണിക്കൂറിന് ശേഷമാണ് ശങ്കറിനെ വാഹനത്തിനടിയിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആോഗ്യപ്രശ്നമുള്ള ശങ്കർ ഏതാനും നാളുകൾക്ക് മുമ്പാണ് ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയത്. വാഹനമോടിക്കുന്നതിനിടിയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടായതാകാം അപകട കാരണമെന്ന് കരുതുന്നു. ഭാര്യ: വിജി. മക്കൾ: അരവിന്ദ്, ഗായത്രി.