മൂലമറ്റം: മലങ്കര ഡാമിലെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടർ തുറന്നു. 30 സെന്റീമീറ്റർ അളവിലാണ് ഷട്ടർ തുറന്നിരിക്കുന്നത്.നിലവിലെ ജലനിരപ്പ് 41.90 മീറ്ററാണ്. മൂലമറ്റം പവർഹൗസിൽ പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നതിനാൽ ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു.