മൂലമറ്റം: ഗ്രാമീണ മേഖലയിലേയ്ക്ക് സർവീസ് നിർത്തിവെച്ച കെ എസ് ആർ ടിസി. ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. മൂലമറ്റം-പതിപ്പള്ളി-ആശ്രമം വഴി സർവീസ് നടത്തുന്ന കെ എസ് ആർ ടിസി യണ് ഇന്നലെ വൈകുന്നേരം നിർത്തിവച്ചത്. സ്വകാര്യ ബസ് ഓടി കൊണ്ടിരുന്ന ഈ റൂട്ടിൽ സ്വകാര്യ ബസിന്റെ പെർമിറ്റു എടുത്ത് കളഞ്ഞ് അതിനു പകരം ഓടുന്ന സർവ്വീസാണ് നിർത്തി വച്ചത്. ഇതു മൂലം ആദിവാസി മേഖലയിലെക്കുള്ള യാത്രക്കാർ വലഞ്ഞു. ആശ്രമത്തിനു ബോർഡു വച്ച് മൂലമറ്റം പ്രൈവറ്റ് സ്റ്റാന്‍റ്റിൽ എത്തിയ ബസിൽ25 ഓളം പതിപ്പള്ളി നിവാസികൾ കയറി.എന്നാൽ പതിപ്പള്ളിക്കു ബസ് പോകില്ലെന്നു ജീവനക്കാർ പറഞ്ഞു. ഇത് ബസിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്ക് തകർക്കത്തിന് ഇടയാക്കുകയും യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങാതിരിക്കുകയും ചെയ്തു.ജോലി കഴിഞ്ഞു മടങ്ങി വരുന്ന സ്ത്രീകളായിരുന്നു ബസിൽ കൂടുതലും. യാത്രക്കാരുടെ ആവശ്യം വകവെക്കാതെ ബസ് ആശ്രമത്തിനു പോകുന്നതിനായി വണ്ടി മുന്നോട്ട് പോവുകയും, കെ എസ് ആ ടി സി സ്റ്റാന്റിൽ എത്തിയപ്പോൾ ബസ് നിർത്താന്‍ യാത്രക്കാർ ആവശ്യപ്പെട്ടു.ഇതേ തുടർന്ന് ബസ് സ്റ്റാന്റിൽ നിർത്തുകയുംയാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയും ചെയ്തു.പതിപ്പള്ളിക്ക് സർവീസ് നടത്തണ്ട എന്നാണ് തീരുമാനം എന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചപ്പോൾ യാത്രക്കാർ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ചു. സംഭവമറിഞ്ഞ് കാഞ്ഞാർ എസ് ഐ പി ആർ അലി സ്ഥലത്തെത്തിചർച്ച നടത്തി മറ്റൊരു ബസ് വിടാൻ തീരുമാനത്തിലാവുകയും ചെയ്തു. ആദിവാസികള്‍ തിങ്ങി പാർക്കുന്ന ഗ്രാമീണ മേഘലയിലേയ്ക്കുള്ള സർവീസുകൾ മുടക്കം വരുത്തരുതെന്നുള്ള നിയമം അധിക്യതർ പാലിക്കാറില്ലെന്നു നാട്ടുകാർ ആരോപിച്ചു.