രാജാക്കാട്: ഉടുമ്പൻചോലയ്ക്ക് സമീപം ഛർദ്ദിയും അതിസാരവും ബാധിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. മദ്ധ്യപ്രദേശിൽ നിന്നുള്ള കമൽസിംഗാണ് (29) മരിച്ചത്. ഉടുമ്പൻചോല ആടുകിടന്താൻ വാൽക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയായ ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് സ്വദേശത്ത് നിന്നെത്തി ജോലിയ്ക്ക് ചേർന്നത്. കഴിഞ്ഞ ദിവസം അസുഖം ആരംഭിച്ചപ്പോൾ എസ്റ്റേറ്റിലെ ജീവനക്കാർ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറ‌ഞ്ഞെങ്കിലും കമൽസിംഗ് തയ്യാറായില്ല. ഇന്നലെ രാവിലെയോടെ അസുഖം കൂടുതലായി. ആശുപത്രിയിലേയ്ക്ക് മറ്റ് തൊഴിലാളികൾ ചേർന്ന് കൊണ്ടുപോയെങ്കിലും മരിച്ചു. മുമ്പ് കമൽസിംഗിന് മലേറിയ പിടിപെട്ടിരുന്നതായി പറയപ്പെടുന്നു.