ഈ അധ്യായന വർഷത്തിൽ തന്നെ എം.സി.ഐ. അംഗീകാരംനേടിയെടുക്കാൻ നടപടിയായതായി മന്ത്രി . ശൈലജ ടീച്ചർ
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി ഇടുക്കി മെഡിക്കൽകോളേജ് സന്ദർശിക്കും
ഇടുക്കി: : മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരംനേടി ഇടുക്കി സർക്കാർ മെഡിക്കൽകോളേജിൽ ഈ അദ്ധ്യായന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി. ആരോഗ്യ മന്ത്രിയുടെചേംബറിൽ നടന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി സെക്രട്ടറി ഇടുക്കി മെഡിക്കൽകോളേജ് സന്ദർശിക്കും. ഇതുവരെ രണ്ട് എം.സി.ഐ. ഇൻസ്‌പെഷനുകളാണ് നടന്നത്. 50 സീറ്റുകൾനേടിയെടുക്കാനുള്ള ഭൗതിക സാഹര്യം ഒരുക്കിയെന്നുംയോഗം വിലയിരുത്തി.
ജനങ്ങൾക്ക് മികച്ചസേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആംബുലൻസിന്റെ കുറവ് പരിഹരിക്കുന്നതിന്‌ജോയിസ്‌ജോർജിന്റെ എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് മെഡിക്കൽകോളേജിൽ ലഭ്യമാക്കും. അക്കാഡമിക്‌ബ്ലോക്കിന് അംഗീകാരം,റേഡിയേഷൻ വിഭാഗം ശക്തിപ്പെടുത്തൽ, പാരിസ്ഥിതിക അനുമതി എന്നിവ ഉടൻനേടിയെടുക്കും. മെഡിക്കൽകോളേജിനാവശ്യമായ ഓരോ ഡിപ്പാർട്ടുമെന്റും സജ്ജീകരിച്ചു വരുന്നു. ഒന്നാം വർഷ എം.ബി.ബി.എസ്.കോഴ്‌സിനാവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി എന്നീ വിഭാഗങ്ങളും പ്രവർത്തിച്ചു വരുന്നു. രണ്ടാംവർഷ ക്ലാസിന് ആവശ്യമായ പത്തോളജി, മൈക്രോബയോളജി,ഫോറൻസിക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ എന്നീ വിഭാഗങ്ങൾ സജ്ജീകരിച്ച് വരുന്നു.
ആശുപത്രിബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമർജൻസി ഓപ്പറേഷൻ തീയറ്റർ, പൂർണസജ്ജമായ മെഡിക്കൽ, സർജിക്കൽ ഐ.സി.യു.കൾ,കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ബ്ലഡ്ബാങ്ക്, വിപുലമായ ലബോറട്ടറി സംവിധാനം, ആധുനികമോർച്ചറി എന്നിവ സജ്ജമാക്കി വരുന്നു.
കഴിഞ്ഞ സർക്കാർ ഇടുക്കി മെഡിക്കൽകോളേജിന് തുടക്കം കുറിച്ചെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക്‌ബ്ലോക്കോ കുട്ടികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി മെഡിക്കൽകോളേജ് പൂട്ടിയിരുന്നു. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട് വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽകോളേജുകളിലേക്ക് മാറ്റി തുടർപഠനം ഉറപ്പാക്കുകയും എം.സി.ഐ.യുടെ അംഗീകാരംനേടിയെടുക്കുകയും ചെയ്തു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മതിയായ കിടക്കകൾ ഉള്ള ആശുപത്രി കെട്ടിടം പണിയുന്നതിന് 60.17കോടി യുടെ ഭരണാനുമതി നൽകി. 10.5കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച അക്കാഡമിക്‌ബ്ലോക്കിന്റെ ഉദ്ഘാടനം മാർച്ചിൽ നിർവഹിച്ചു.
ഇടുക്കി മെഡിക്കൽകോളേജ് യാഥാർത്ഥ്യമാക്കാൻ സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിഡോ. രാജൻ എൻ.ഖോബ്രഗഡെ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.