മറയൂർ: കാന്തല്ലൂർ സൂസന്നി ആദിവാസി കോളനിയിലെ അന്നാസ്വാമിയെ തലക്കടിച്ച് വീഴ്ത്തിയശേഷം കൊക്കയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാർ ഡിവൈ .എസ് .പി സുനീഷ് ബാബു , മറയൂർ സി. ഐ വി ആർ ജഗദീഷ് , എസ്. ഐജി അജയകൂമാർ എന്നിവരുടെ നേത്വത്തിലാണ് പ്രതിക്കായി തിരച്ചിൽ നടത്തി വരുന്നത്. തീർത്ഥമല കോളനിക്ക് സമീപത്തുള്ള വനമേലയിലും ചോലവനങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
വിരലടയാള വിദ്ഗ്തരും ഫോറസിക്ക് വിദ്ഗ്തരൂം എത്തി പൊലീസുമായി ചേർന്ന് നടത്തിയ തിരച്ചിലിൽ അന്നാസ്വാമിയെ തലക്ക് കല്ലുകൊണ്ടിടിച്ച് വീഴ്ത്തിയ ഭാഗത്ത് നിന്നും മൊബൈൽ ഫോണൂം പാതി ഒഴിഞ്ഞ മദ്യകുപ്പിയും വലിച്ചിഴച്ച് കൊണ്ടുപോയ ഭാഗത്തെ പലസ്ഥലങ്ങളിൽ നിന്നായി ചെരുപ്പുകളും പൊട്ടിയ നിലയിലുള്ള വാച്ചും അന്വേഷണ സംഘം കണ്ടെത്തി.
ഫോറൻസിക്ക് വിദ്ഗ്ത സ്മിത എസ് നായരൂടെ നേതൃത്വതിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.ഡോഗ് സ്‌ക്വോഡിലെ ജനി എന്ന നായ്മണം പിടിച്ച് മൃതദേഹം കണ്ടെത്തിയ ബംഗളാ ചോല വഴി സൂസന്നി ആദിവാസി കോളനിയിൽ എത്തിയപ്പോൾ കോളനിക്കുള്ളിലെ നായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ എത്തിയതിനാൽ പിന്നീടുള്ളാ ട്രാക്കിങ്ങ് തടസ്സപ്പെട്ടു.
കൊലപാതകത്തിൽ പൊലീസ് കേസ് എടുത്തിട്ടുള്ള തീർത്ഥമല സ്വദേശിയായ പുത്രൻതിങ്കളാഴ്ച്ച വൈകുന്നേരം സൂസന്നി കോളനിക്ക് സമീപത്തുള്ള പാറ വഴി കടന്നുപോയതായി കോളനി നിവാസികളിൽ ചിലർ വിവരം നൽകി.. തിങ്കളാഴ്ച്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്നും കോവിൽക്കടവിലേക്ക് പോയതായും ഭക്ഷണം കഴിക്കാൻ ഉച്ചയ്ക്ക് വീട്ടിൽ എത്തിയില്ലെന്നും അന്നാസ്വാമിയുടെ ഭാര്യ ഗാന്ധിമതിയും മകൾ അന്നമ്മയും പറഞ്ഞു.
വൈകൂന്നേരം അഞ്ചുമണിയോടെ അന്നാസ്വാമിയും പുത്രനം ചെമ്പട്ടിക്കൂടിയിലേക്കൂള്ള വഴിയിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നതായി കണ്ടതായും പൊലീസിന് വിവരം ലഭിച്ചു.