വണ്ടിപ്പെരിയാർ: നിരോധിത പുകയില ഉൽപന്നങ്ങളുടെയും നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച മൊത്തക്കച്ചവടക്കാരൻ പിടിയിൽ. വണ്ടിപ്പെരിയാർ മേലേ ഗൂഡല്ലൂർ പുതുമന വീട്ടിൽ സുൽത്താനാ (52) ണ് പൊലീസ് ,എക്‌സൈസ് സംയുക്ത വാഹനപരിശോധനയിൽ പിടിയിലായത് . തമിഴ്നാട്ടിൽ നിന്നും നികുതി നൽകാത്ത സിഗരറ്റും നിരോധിത പകയില ഉത്പ്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളുമായാണ് പിടിയിലായത്.വണ്ടിപ്പെരിയാർ പോളിടെക്നിക് കോളേജിനു സമീപത്ത് നടത്തിയ വാഹന പരിശോധനയിലാണ് ബസിനുള്ളിൽ ചാക്കിൽ കൊണ്ടുപോവുകയായിരുന്നു.വിപണിയിൽ ഒരു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർഎസ്. ഐ രാജേഷ്, പൊലീസ് ഉദ്യോഗസ്ഥനായ ജോഷി, എക്‌സൈസ് ഉദ്യോഗസ്ഥരായ രാജ് കുമാർ, ഷിജു ദാനിയേൽ, രവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപകമായി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് സ്‌കൂൾ പുകയില ഉൽപന്നങ്ങളുടെ വിൽപന നടത്തുന്നതായി പൊലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ടൗണിലെ മൊത്തക്കച്ചവടക്കാരനെ പിടികൂടിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും എക്‌സൈസിന്റെയും തീരുമാനം.