തൊടുപുഴ : കാഡ്സ് ഗ്രീൻഫെസ്റ്റിനോടനുബന്ധിച്ചുള്ള ചെറുകിട യന്ത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.. സംരംഭകർക്ക് സാറാസ്‌ടെക് എന്ന കമ്പനിയാണ് വിവിധ യന്ത്രങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. ധാന്യങ്ങളും സുഗന്ധവൃഞ്ജനങ്ങളും പൊടിക്കാൻ കഴിയുന്ന പൾവറൈസർ, പൊടികൾ വറുത്ത് കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന റോസ്റ്റർ, അച്ചാർ, ലേഹ്യം, സോസ് തുടങ്ങിയവ സുരക്ഷിതമായി പാചകം ചെയ്യാൻ കഴിയുന്ന ഫില്ലിംഗ് മെഷീൻ, സുഗന്ധവ്യഞ്ജനങ്ങൾ, അച്ചാറുകൾ എന്നിവ മിക്സ് ചെയ്യുന്ന സ്ലെൻഡർ മെഷീൻ, ഇഞ്ചി, വെളുത്തുള്ളി എന്നിവ കുഴമ്പ് രൂപത്തിലാക്കുന്നതിനുള്ള മസാലമിൽ, ആഹാരപദാർത്ഥങ്ങൾ ആവിയിൽ പുഴുങ്ങുന്നതിനുള്ള സ്റ്റീമർ കം ഡ്രയർ തുടങ്ങിയവയാണ് പ്രദർശന നഗരിയിൽ എത്തിയിട്ടുള്ളത്. രണ്ട് ലക്ഷം രൂപ ചെലവിൽ ഒരു സംരംഭം തുടങ്ങാൻ കഴിയുന്നു എന്നതാണ് ഇതിന്റെ മെച്ചം.
വാഴക്കർഷകർക്കും പഴം പച്ചക്കറി കർഷകർക്കും കിളികളുടേയും കീടങ്ങളുടേയും ഭീഷണിയിൽ നിന്നും രക്ഷ നേടുന്നതിനുള്ള ക്യാപ്പർ മേളനഗരിയിൽ താരമായി കഴിഞ്ഞു. എല്ലാവിളകൾക്കും എളുപ്പത്തിൽ കവറിടാൻ സഹായിക്കുന്ന ഈ ഉപകരണം നൂതന കണ്ടുപിടുത്തങ്ങളുടെ ഭാഗമായിട്ടാണ് മേളയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ക്യാപ്പർ ഉപയോഗിക്കുന്നതിന്റെ ഫലമായി പഴങ്ങൾക്ക് നല്ല നിറം ലഭിക്കുകയും കീടനാശിനികൾ പൂർണ്ണമായി ഒഴിവാക്കുന്നതിന് കഴിയുകയും ചെയ്യും. എക്സ്‌പോർട്ട് ക്വാളിറ്റി ഉൽപ്പന്നങ്ങൾ ഇതുവഴി ലഭ്യമാകും.
കാഡ്സ് ഗ്രീൻഫെസ്റ്റിൽ ഇന്ന്
കാഡ്സ് ഗ്രീൻഫെസ്റ്റിൽ രാവിലെ 11 മണിക്ക് ചക്കയുൽപ്പന്ന പ്രദർശനമത്സരം. 3 മണിക്ക് ശിൽപ്പശാല. പഴം, പച്ചക്കറികളുടെ സംസ്‌ക്കരണവും വിപണനവും. പ്രഫ. ഡോ. ബി.ആർ. സിനിജ (ഇൻഡ്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് പ്രോസ്സസിംഗ് ടെക്‌നോളജി തഞ്ചാവൂർ). 6 മണിക്ക് കലാപരിപാടികൾ 7 മണിക്ക് നൃത്തസന്ധ്യയിൽ കലാലയം ബ്ലാക്ക് മിറാക്കിൾസ് ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്