തൊടുപുഴ : ഇടുക്കി ഡി.ഡി.ഇ. ഓഫീസ് റിട്ട. ഉദ്യോഗസ്ഥൻ കുര്യനാട് പുളിക്കൽ ജോസ് ജേക്കബ് (60) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ വ്യാഴാഴ്ച് രാവിലെ 10.30ന് ജയ്റാണി സ്‌കൂളിന് സമീപമുള്ള വസതിയിൽ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.
പെൻഷനേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ല ട്രഷറർ, കോൺഗ്രസ് ഐ തൊടുപുഴ വെസ്റ്റ് മണ്ഡലം വൈസ് പ്രസിഡന്റ്, എൻ.ജി.ഒ. അസോസിയേഷൻ തൊടുപുഴ ബ്രാഞ്ച് സെക്രട്ടറി, മരിയൻ ഫ്രട്ടേണിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ ജോസഫിന (റിട്ട. ജില്ലാ ഓഫീസർ, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, കോട്ടയം)ചിലവ് മുണ്ടത്താനം കുടുംബാംഗമാണ്. മക്കൾ : ടോണി ജോസ് (ഇൻഫോസിസ് മൈസൂർ), ബോണി ജോസ് (സി.എ. വിദ്യാർത്ഥി).