sister-hayarin

തൊടുപുഴ: ആരാധനമഠം കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ ഹയറിൻ (റോസ-86 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് മാറിക മഠം പാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് മഠം വക സെമിത്തേരിയിൽ സംസ്‌കരിക്കും. കൊരട്ടി, മൂഴികുളം, ചിലവ്, മാറിക, കോടിക്കുളം, വെള്ളത്തൂവൽ, കൊടുവേലി, പൊട്ടൻകാട്, ചെപ്പുകുളം, മരിയാപുരം, കദളിക്കാട്, തൊടുപുഴ, സെന്റ്‌മേരീസ്, വിമലഭവൻ, കലയന്താനി, കാവക്കാട് എന്നി മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേത ഏഴാനിക്കാട് കിഴക്കാലായിൽ ഉതുപ്പ് മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ മേരി, ഏലിയാമ്മ, ത്രേസ്യാമ്മ, അൽഫോൻസ, പരേതരായ മത്തായി, ഉലഹന്നാൻ, ചിന്നമ്മ.