തൊടുപുഴ : മുട്ടം ശക്തി വോളിക്ളബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ അഞ്ച് വരെ മുട്ടം പ‌ഞ്ചായത്ത് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ വോളിബാൾ ടൂർണ്ണമെന്റ് നടക്കും. അന്തരിച്ച മുൻ ഇന്ത്യൻ താരം കെ.എൻ രാജീവൻ നായരുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം വൈകിട്ട് 7 ന് പി.ജെ ജോസഫ് എം.എൽ.എ നിർവഹിക്കും.മേയ് 5 ന് നടക്കുന്ന സമാപന സമ്മേളനം വൈദ്യുത മന്ത്രി എം.എം മണി നിർവഹിക്കും. ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖ ക്ളബ് ടീമുകൾ പങ്കെടുക്കും.