തൊടുപുഴ : ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രോഗരഹിത ജീവിതത്തിന് വിവിധ ചികിത്സാ മാർഗങ്ങൾ എന്ന വിഷയത്തിൽ കെ.എൻ ഭദ്രൻ പ്രഭാഷണം നടത്തി. ഉപാസന ഡയറക്ടർ ഫാ. ഷിന്റോ കോലത്തുപടവിൽ അദ്ധ്യക്ഷത വഹിച്ചു.

സി.ഡി.സി ജില്ലാ സമ്മേളനം ഇന്ന്

തൊടുപുഴ : കേരളത്തിലെ ദളിത് ക്രൈസ്തവ സംഘടനയുടെ ഐക്യവേദിയായ കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് (സി.ഡി.സി)​ കേരളാ ഇടുക്കി ജില്ലാ സമ്മേളനം കുട്ടിക്കാനം തേജസ് ആനിമേഷൻ സെന്ററിൽ ഇന്ന് രാവിലെ 10 ന് നടക്കും. ജില്ലാ ചെയർമാൻ ജോർജ്ജ് മണക്കാടൻ അദ്ധ്യക്ഷത വഹിക്കും.

ബോധവൽക്കരണ ക്ളാസ് നടത്തി

വഴിത്തല : വഴിത്തല ശാന്തിഗിരി കോളേജും കോതമംഗലം ലിസ് ഇന്ത്യ ഫാമിലി കൗൺസിലിംഗ് സെന്ററും സംയുക്തമായി ഹെൽത്ത് ആന്റ് ന്യൂട്രീഷ്യൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ളാസ് നടത്തു. ഫിറ്റ്നസ് ട്രെയിനർ ബിജു തോപ്പിൽ പരിശീലന ക്ളാസ് നടത്തി.

സ്നേഹ ഭവനം 2019

മുതലക്കോടം : മുതലക്കോടം ലയൺസ് ക്ളബ് നിർദ്ധനരായ വ്യക്തിക്ക് നിർമ്മിച്ച് നൽകുന്ന സ്നേഹഭവനം ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി നിർവഹിച്ചു. താക്കോൽദാനം ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ എ.വി വാമൻകുമാർ നിർവഹിച്ചു. മുതലക്കോടം ലയൺസ് ക്ളബ് പ്രസിഡന്റ് റോഷൻ.പി.ബി അദ്ധ്യക്ഷത വഹിച്ചു.

വാർഷിക പൊതുയോഗം

ഉടുമ്പന്നൂർ : ഉടുമ്പന്നൂർ സമൃദ്ധി കർഷക സ്വയംസഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് വി,​വി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ടി.കെ വിജയൻ റിപ്പോർട്ടും ട്രഷറർ കെ.എം ശശികുമാർ കണക്കും അവതരിപ്പിച്ചു. സംഘത്തിലെ എല്ലാ അംഗങ്ങളും ജൈവ പച്ചക്കറികൃഷി നടത്താൻ യോഗത്തിൽ തീരുമാനിച്ചു. എല്ലാ അംഗങ്ങൾക്കും പച്ചക്കറി വിത്തും പണി ആയുധങ്ങളും വിതരണം ചെയ്തു.

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ : കേരളാ സർക്കാർ എസ്.ടി ഡെവലപ്മെന്റ് ഡിപ്പാർട്ടുമെന്റ് ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ വച്ച് ആയുർവേദ പഞ്ചകർമ്മ കോഴ്സിലേക്ക് എസ്.സി,​ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും അതിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ മേയ് 15 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9445379100,​ 94479220800.