പ്രോജക്ട് മൂല്യനിർണയം
രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി, മേയ് 2019) പ്രായോഗിക പരീക്ഷ 4, 5 തീയതികളിൽ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ.ടി പഠനവകുപ്പിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ജിയോഗ്രഫി ഡിഗ്രി (സി.സി.എസ്.എസ്. റെഗുലർ/സപ്ലിമെന്ററി, മേയ് 2019) പ്രായോഗിക പരീക്ഷ 5 ന് പയ്യന്നൂർ കാമ്പസിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ഡിഗ്രി (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) പ്രോജക്ട് മൂല്യനിർണയവും വാചാ പരീക്ഷയും 4, 5 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങൾ/പഠനവകുപ്പുകളുമായി ബന്ധപ്പെടുക.
ഹാൾ ടിക്കറ്റ്
എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (സി.ബി.സി.എസ്.എസ്. & സി.സി.എസ്.എസ്.) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ.