കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കെ.പത്മനാഭൻ ഇന്ന് ജില്ലാ വരണാധികാരിയായ കളക്ടർ മുമ്പാകെ പത്രിക സമർപ്പിക്കും. ഉച്ചക്ക് 12 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനമായെത്തിയാണ് പത്രിക സമർപ്പിക്കും.
എൻ.ഡി.എ ഇരിക്കൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ
ശ്രീകണ്ഠപുരം: എൻ.ഡി.എ ഇരിക്കൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ശ്രീകണ്ഠാപുരം മുൻസിപ്പൽ ഹാളിൽ നടന്നു. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്് വി.പി.ദാസൻ ഉദ്ഘാടനം ചെയ്തു. വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. വി.വി.ചന്ദ്രൻ, വി.എൻ.രവി, വി.എൻ.മുരളിധരൻ, അരുൺ തോമസ്, കെ.മനോഹരൻ എന്നിവർ സംസാരിച്ചു ഇരിക്കൂർ മണ്ഡലം പ്രസിഡന്റ്് കെ.ജെ.മാത്യു അദ്ധ്യക്ഷത വഹിച്ചു, ടി.വി.രമേശൻ സ്വാഗതവും കെ.കെ.സോമൻ നന്ദിയും പറഞ്ഞു
തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി ഇ.കെ.ചന്ദ്രഹാസൻ (ചെയർമാൻ), കെ.കെ.സോമൻ (വൈസ് ചെയർമാൻ), കെ.ജെ.മാത്യു(വൈസ് ചെയർമാൻ), പി.കെ.പ്രകാശൻ (കൺവീനർ പ്രചാരണം), സി.കെ.പ്രഭാകരൻ (ഫൈനാൻസ് കൺവീനർ), വി.എൻ.മുരളി (ക്യാമ്പയിൻ കൺവീനർ), എം.വി.ജഗത്ത്(ഗതാഗതം), വി.എ.രവി(കുടുബയോഗം), കെ.സഹദേവൻ (മീഡിയ), എസ്.ശ്രീനാഥ് (സോഷ്യൽ മീഡിയ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.