ചെറുവത്തൂർ:ചെറുവത്തൂരിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗവും സ്ഥാനാർഥി കെ.പി സതീഷ്ചന്ദ്രന്റെ പ്രചരണാർഥം ആരംഭിച്ച വെബ്‌സൈറ്റും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ. അമ്പൂഞ്ഞി അധ്യക്ഷനായി. പി. കരുണാകരൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, ടി.വി രാജേഷ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ. ബാലകൃഷ്ണൻ, കെ. കുഞ്ഞിരാമൻ, എം.വി കോമൻ നമ്പ്യാർ, കെ.പി വത്സലൻ, വി.വി കൃഷ്ണൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. മാധവൻ മണിയറ സ്വാഗതം പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ നാളെ പത്രിക സമർപ്പിക്കും
കാസർകോട്: യു.ഡി.എഫ് കാസർകോട് മണ്ഡലം സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നാളെ കാസർകോട് ജില്ലാ കളക്ടർ മുമ്പാകെ നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ടിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനമായിട്ടാണ് പത്രിക സമർപ്പിക്കാൻ എത്തുക.
യു.ഡി.വൈ.എഫ് ലീഡേഴ്സ് മീറ്റ്
യുവ പക്ഷം നാളെ കാഞ്ഞങ്ങാട്ട്
കാസർകോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ലീഡേഴ്സ് മീറ്റ് 'യുവ പക്ഷം' നാളെ രാവിലെ പത്തിന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കും.
എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അടക്കമുള്ള നേതാക്കൾ സംബന്ധിക്കുമെന്ന് ജില്ലാ ചെയർമാൻ അഷ്റഫ് എടനീരും കൺവീനർ അഡ്വ. ശ്രീജിത് മാടക്കലും അറിയിച്ചു.
എൽ.ഡി.എഫ് വിജയത്തിന് എ.ഐ.വൈ.എഫ് റോഡ് ഷോ
കാസർകോട്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന കെ.പി സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ.ഐ. വൈ.എഫ് നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ റോഡ് ഷോ നടത്തി. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താൻ, ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, സംസ്ഥാന കമ്മിറ്റി അംഗം എം. ശ്രീജിത്ത്, സനോജ് കാടകം, അജിത്ത്, ധനീഷ് ബിരിക്കുളം, പ്രകാശൻ പള്ളിക്കാപ്പിൽ, സുനിൽ കുമാർ, സുധീഷ് കുറ്റിക്കോൽ, ചന്ദ്രൻ അടുക്കം, രാകേഷ് രാവണീശ്വരം എന്നിവർ നേതൃത്വം നൽകി.