ഇരിട്ടി: പി.കെ. ശ്രീമതിയുടെ രണ്ടാംഘട്ട പര്യടനം ഇരിക്കൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെത്തി. രാവിലെ എട്ടിന് പേരട്ടയിൽ നിന്നാരംഭിച്ച പര്യടനം ആനക്കുഴി, മാട്ടറ, ഉളിക്കൽ, നുച്ച്യാട്, മണിക്കടവ്, കാഞ്ഞിരക്കൊല്ലി, ചന്ദനക്കാംപാറ, പൈസക്കരി എന്നിവിടങ്ങളിലൂടെയാണ് സഞ്ചരിച്ചത്. മുത്തുക്കുടകളും ബാൻഡ് മേളങ്ങളുമായി ഘോഷയാത്രയോടെയായിരുന്നു വരവേൽപ്പ്. ഇരുചക്ര വാഹന റാലിയും നടന്നു. ഉച്ചയ്ക്ക്‌ ശേഷത്തെ പര്യടനം മുത്താറിക്കുളത്ത് നിന്നാരംഭിച്ച് കുണ്ടംകൈയിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.വി ഗോപിനാഥ്, കെ.വി സുമേഷ്, ബിനോയ് കുര്യൻ, കെ.എം ജോസഫ്, കെ.ടി ജോസ്, അഡ്വ. എ.ജെ ജോസഫ്, കെ. സന്തോഷ്, എം. വേലായുധൻ എന്നിവർ കൂടെയുണ്ടായിരുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ അഡ്വ. എം.സി രാഘവൻ, അഡ്വ. കെ.ജി ദിലീപ്, പി.കെ വത്സൻ, ആമ്പിലോത്ത് രാജൻ, കെ. രത്‌നകുമാരി, അബ്ദുൾ ഖാദർ മടവൂർ, ജോസ് ചെമ്പേരി, ബെന്നി കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു. ഇന്ന് പേരാവൂർ മണ്ഡലത്തിലാണ് പര്യടനം. രാവിലെ 8.30ന് പൂവത്തിൻചോലയിൽ ആരംഭിച്ച് രാത്രി എട്ടിന് ചാവശേരിയിൽ സമാപിക്കും.

മട്ടന്നൂരിൽ സുധാകരൻ
മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിലായിരുന്നു കെ. സുധാകരന്റെ പര്യടനം.
കോളയാടെ എടയാറിലായിരുന്നു ആദ്യ സ്വീകരണം. രാവിലെ എട്ടോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പെരുംവ കോളനിയിലും പ്ലക്കാർഡുകളും കൊടികളുമായി സ്ഥാനാർത്ഥിയെ വരവേറ്റു. ചെട്ടിയാം കോളനി, ആലച്ചേരി, ആര്യപറമ്പ്, പോത്തുക്കുഴി, തോലബ്ര ശാസ്ത്രി നഗർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മാലൂരിലെ കോൺഗ്രസ് നേതാവായിരുന്ന ചന്ദ്രോത്ത് മധുസൂദനന്റെ വീട്ടിലെത്തി സന്ദർശിച്ചു. തുടർന്ന് ഇടുമ്പ,പറമ്പുക്കാവ്, പൂവ്വത്തിൻ കീഴ്, വട്ടോളി, മുടപ്പത്തൂർ, പട്ടാരി, ആയിത്തറ, മിന്നി പിടിക, പതിനൊന്നാം മൈൽ പീടിക, അറങ്ങാട്ടേരി, മെരുവമ്പായി, അളകാപുരി, എളക്കുഴി, ബാവോട്ടു പറ, കയനി, കീഴല്ലൂർ, ചെറുകുന്നിക്കരി, കാനാട്, എടയന്നൂർ, ചാലോട്, കാനിച്ചേരി ആശ്രമം, താറ്റോട് പ്രദേശങ്ങളിലും ആവേശകരമായ സ്വീകരണം ലഭിച്ചു. കൂടാളിയിലായിരുന്നു സമാപനം. എടയാറിലെ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ നാരായണൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ തില്ലങ്കേരി, അൻസാരി തില്ലങ്കേരി, വി.ആർ ഭാസ്‌കരൻ, ഇ.പി ഷംസുദ്ധിൻ, ടി.വി രവീന്ദ്രൻ, ജോഷി ക്കണ്ടത്തിൽ,റിജിൽ മാക്കുറ്റി, വി.പി അബ്ദുൾ റഷീദ്, രാജീവൻ എളയാവൂർ, ജൂബിലി ചാക്കോ, സിറാജ് പൂക്കോം, കെ.വി ജയചന്ദ്രൻ, പി.കെ കുട്യാലി, ഷബീർ എടയന്നൂർ, അഷറഫ് പുറവൂർ, രാഗേഷ് തില്ലങ്കേരി, ഒ.കെ പ്രസാദ്, ഫർസിൻ മജീദ്, എം.ജെ പാപ്പച്ചൻ, പാറ വിജയൻ, കൃഷ്ണകുമാർ കാഞ്ഞിലേരി, വിനീഷ്ചുള്ളിയാൻ, രാഘവൻ കാഞ്ഞിരോളി, എ. ജയരാജൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.