കൂത്തുപറമ്പ്:പുനർനിർമ്മാണം പൂർത്തിയായ ഓലായിക്കര ബിലാൽ മസ്ജിദിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 7ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് ലുമാനൂൽ ഹഖിം ഫാളിനിയുടെ പ്രഭാഷണം നടക്കും. ജുമുഅയുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച വൈകിട്ട് 7ന് പി.പി ഉമർ മുസ്ലിയാർ നിർവഹിക്കും. 6 വരെയുള്ള ദിവസങ്ങളിൽ വിവിധ മത നേതാക്കൾ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുസ്ലിം ജമാഅത്ത് ഓലായിക്കര മഹൽ പ്രസിഡന്റ് കെ.പി നൗഷാദ്, ട്രഷറർ കെ.പി നവാസ്, സി.കെ ജംഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ശ്രേയസ് കോലുവള്ളി
കുടുംബ സംഗമം
ചെറുപുഴ: ശ്രേയസ് കോലുവള്ളി ഏരിയ കുടുംബ സംഗമം കണ്ണൂർ മേഖലാ ഡയറക്ടർ ഫാ. ജോൺ കായത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിലെ ചടങ്ങിൽ സുജാത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സാജൻ വർഗീസ്, പഞ്ചായത്തംഗം മനോജ് വടക്കേൽ, ഷാജി മാത്യു, വി.വി. നളിനാക്ഷൻ, ടി.ജെ. ഷാജി, വിലാസിനി ചന്ദ്രൻ, രാഗിണി ബിജു, എം.വി. മത്തായി, ശ്യാമള സുരേഷ്,റോസ്ലിൻ എന്നിവർ പ്രസംഗിച്ചു.
കലാഗ്രാമത്തിൽ പ്രവേശനം
മാഹി: മലയാള കലാഗ്രാമത്തിൽ വിവിധ കലാപരിശീലന കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം, വയലിൻ, മൃദംഗം, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, യോഗ എന്നിവയിലേക്ക് 10 വരെ അപേക്ഷകൾ സ്വീകരിക്കും.
വൈക്കോൽ കത്തി നശിച്ചു
കാക്കയങ്ങാട്: മുഴക്കുന്ന് തളിപ്പൊയിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് വിതരണത്തിനായി കൊണ്ടുവന്ന വൈക്കോൽ കത്തി നശിച്ചു. കഴിഞ്ഞ ആഴ്ച മലമ്പുഴയിൽ നിന്ന് കൊണ്ടുവന്ന 250 ഓളം കെട്ട് വൈക്കോൽ മുഴക്കുന്ന് വടക്കേവയലിന് സമീപം ഇറക്കി വച്ചിരുന്നു. ഞായറാഴ്ച സമീപത്തെ കുട്ടികൾ കളിക്കുന്നതിനിടെ വൈക്കോലിന് തീപിടിക്കുകയും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ വീണ്ടും ഈ വൈക്കോൽക്കൂനയ്ക്ക് തീപിടിക്കുകയായിരുന്നു. തീ പടർന്ന് വൈക്കോലുകൾ പൂർണമായും കത്തിനശിച്ചതിലൂടെ ഏദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
സൂര്യാഘാതമേറ്റു.
ചെറുപുഴ: തിരുമേനി കോക്കടവിലെ ചന്ദനം ചേരിമോഹനന്(52) സൂര്യാഘാതമേറ്റു. ഇരു കൈകളും കഴുത്തും മുഖവും പൊള്ളലേറ്റ് കരിഞ്ഞിട്ടുണ്ട്. കുറേ ദിവസങ്ങളായി പാടിയോട്ടുചാൽ കരിപ്പോട് കിണർ കുഴിക്കുന്ന ജോലി ചെയ്യുകയായിരുന്നു. ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഷർട്ടിടാത്ത ഭാഗങ്ങളിലെല്ലാം പൊള്ളലേറ്റിട്ടുണ്ട്.