കാസർകോട്: പാർലമെന്റ്മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി സതീഷ്ചന്ദ്രൻ രണ്ടാംഘട്ട പൊതുപര്യടനവുമായി മഞ്ചേശ്വരം മണ്ഡലത്തിലെത്തി. കുളൂർ ചിനാലയിലെത്തിയ സതീഷ്ചന്ദ്രനെ യോഗേഷ് കളയന്തായ ഷാളണിയിച്ചു.മഹാകവി കയ്യാർ കിഞ്ഞണ്ണറൈയുടെ ചില്ലിട്ട ചിത്രവും സമ്മാനിച്ചു. തുടർന്ന് കൊലപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ നാടായ ഉപ്പള സോങ്കാലിൽ സഹോദരൻ ആഷിഖാണ് സതീഷ്ചന്ദ്രനെ വരവേറ്റത്. പ്രമുഖ സാമൂഹ്യ പ്രവർത്തക ധന്യരാമനും സ്വീകരിക്കാനെത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്‌ശേഷം പര്യടനം എൻമകജെ പള്ളത്ത് സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച് കുഞ്ഞമ്പു, മഞ്ചേശ്വരം മണ്ഡലം കൺവീനർ ഡോ. വി.പി.പി മുസ്തഫ, കെ.ആർ ജയാനന്ദ, ബി.വി രാജൻ, പി. രഘുദേവൻ, എം. ശങ്കർറൈ, അബ്ദുറസാഖ് ചിപ്പാർ, സി.എ സുബൈർ, ബേബി ഷെട്ടി, സജിതറൈ, എം.സി അജിത്ത്, രാമകൃഷ്ണ കടമ്പാർ, ജയറാം ബെള്ളംകൂടൽ, മുനീർ കണ്ടാളം, ഹൈദർ കുളങ്കര, താജൂദീൻ മൊഗ്രാൽ, അഹമ്മദലി കുമ്പള, ജോൺ ഐമൺ, വി.കെ രമേശൻ, രാഘവൻ കൂലേരി, ഹമീദ് കോസ്‌മോസ് എന്നിവർ സംസാരിച്ചു.

രവീശ തന്ത്രി പെരുമാളിന്റെ നാട്ടിൽ
പയ്യന്നൂർ: സി.പി.എമ്മിന്റെ ശക്തി കേന്ദ്രമെന്നവകാശപ്പെടുന്ന പയ്യന്നൂർ മണ്ഡലത്തിലാണ് കാസർകോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാർ പര്യടനം നടത്തിയത്. രാമന്തളി, അന്നൂർ, കരിവെള്ളൂർ , വെള്ളൂർ, എച്ചിലാം വയൽ, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.
ബലിദാനികൾക്ക് പുഷ്പാർച്ചന നടത്തിയാണ് ഇന്നലത്തെ പര്യടനത്തിന് തുടക്കമായത്. ബലിദാനികളായ പുഞ്ചക്കാട്ടെ ദാമോദരൻ, രാമന്തളി ചൂരിക്കാട് ബിജു എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പയ്യന്നൂർ പെരുമാൾ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.
കൊല്ലപ്പെട്ട സി.കെ രാമചന്ദ്രന്റെ വീട്ടിലെത്തിയ സ്ഥനാർത്ഥിയെ നിറകണ്ണുകളോടെയാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്.
വൈകിട്ട് പയ്യന്നൂർ നഗരത്തിൽ വോട്ട് അഭ്യർത്ഥനയും റോഡ് ഷോയും നടന്നു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ.കെ രാജഗോപാലൻ, പ്രഭാകരൻ കടന്നപ്പള്ളി, എം.വി രവീന്ദ്രൻ കണ്ണൂർ ജില്ലാ കമ്മറ്റി അംഗം എം. സരോജിനി, പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് രമേശൻ, ജന.സെക്രട്ടറിമാരായ ഗംഗാധരൻ കാളീശ്വരം, എം.കെ മുരളി തുടങ്ങിയവർ സ്ഥാനാർത്ഥിയോടപ്പം ഉണ്ടായിരുന്നു