കണ്ണാടിപ്പറമ്പ്: മുസ്ലിംലീഗ് നേതാവും പുലൂപ്പി ഇസ്ലാഹുൽ മുസ്ലിമീൻ സഭ വർക്കിംഗ് സെക്രട്ടറിയുമായ സി.എം. മുഹമ്മദ്കുഞ്ഞി മാസ്റ്റർ (70) നിര്യാതനായി. മുസ്ലിംലീഗ് പാറപ്പുറം ശാഖ പ്രസിഡന്റ്, നാറാത്ത് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ, കണ്ണാടിപ്പറമ്പ് റെയിഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ്, എസ്.വൈ.എസ്. മേഖല പ്രസിഡന്റ്, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. പുലൂപ്പി മാപ്പിള എൽ.പി. സ്കൂളിൽ ദീർഘകാലം അധ്യാപകൻ, നാറാത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, നാറാത്ത് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്റ്, പുലൂപ്പി ശാഖ മുസ്ലിംലീഗ് സെക്രട്ടറി, കണ്ണൂർ താലൂക്ക് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
പരേതരായ അബ്ദുൽ ഖാദറിന്റെയും ഖദിയുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: സഫ്വാൻ, മിസ്ബാഹ് (യൂത്ത്ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി), സുമയ്യ, മാഷിദ. മരുമക്കൾ: ഹനീഫ (കാട്ടാമ്പള്ളി), ടി.പി. സമീർ (നാറാത്ത് പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ്), ജംശീന (മാലോട്ട്). സഹോദരങ്ങൾ: സി.എം. അബൂബക്കർ, അബ്ദുല്ല, അബ്ദുൽ സലാം, കുഞ്ഞായിശ, കുഞ്ഞാമിന, മറിയം.