കണ്ണൂർ: തെക്കിബസാറിലെ സത്താറിന്റെ ബദരിയ ചായക്കട മറുനാട്ടുകാരുടെ വൈകുന്നേരമായാൽ മറുനാട്ടുകാരുടെ സങ്കേതമാണ്. ജോലി കഴിഞ്ഞു വരുന്നവർക്ക് സുഹൃത്തുക്കളുമായി സൗഹൃദം പങ്കുവെക്കാൻ മാത്രമല്ല, രാഷ്ട്രീയം പറയാനും ഇവിടെ അനുവാദമുണ്ട്. എത്തുന്നവരിലേറെയും ബംഗാൾ, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ മറുനാട്ടിലെ തിരഞ്ഞെടുപ്പാണ് ഇവിടത്തെ പ്രധാന ചർച്ച.
മോദിക്ക് എന്തായാലും വോട്ട് കൊടുക്കില്ല.....മോദി ചെയ്തത്രയും മതി.മോദി ഭരണമാണ് ഉത്തരേന്ത്യയെ ഈ സ്ഥിതിയിലെത്തിച്ചത്.ഉത്തരേന്ത്യയിൽ ചെറുപ്പക്കാർ തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ എണ്ണം ഏറെ കൂടുതലാണ്. .മോദി വന്നതോടെയാണ് ഞങ്ങൾക്ക് പണിയില്ലാതായത്.നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ഇവരുടെ രോഷത്തിനിരയാകുന്നുണ്ട്.നോട്ട് നിരോധനത്തിന് മുമ്പ് ഞങ്ങൾക്ക് ജീവിക്കാനുള്ളതെങ്കിലും നാട്ടിൽ കിട്ടുമായാരുന്നു.എന്നാൽ ഇപ്പോൾ സ്ഥിതിയാകെ മാറി. ഞങ്ങൾ ഇപ്പോൾ കൂട്ടത്തോടെ കേരളത്തിലെത്തുന്നത് തന്നെ അവിടെ ഞങ്ങൾ പട്ടിണിയിലായതു കൊണ്ടാണ് -ബീഹാർ സ്വദേശി ശന്തേഷ് കുമാറിൻ്റെ വാക്കുകളിങ്ങനെ.
കണ്ണൂരിലെത്തിയ ബംഗാളി സ്വദേശികൾക്ക് കേരളത്തിലെ ഭരണത്തോടും സാമൂഹിക ചുറ്റുപാടുകളോടും ഏറെ പ്രിയം തോന്നുന്നുവെന്നാണ് അവർ പറയുന്നത്.ഇവിടെയുള്ള ഭരണ സംവിധാനം ഏറെ മികവ് പുലർത്തുന്നതാണെന്നും അവർ പറയുന്നു.കേരളത്തിലെ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയോടല്ല താൽപ്പര്യം ഇവിടെ ഇടതും വലതും മാറി മാറി ഭരിച്ചാലും ജന ജീവിതം സമാധാനപരമാണ്.ബംഗാളിലെ അവസ്ഥ എന്തെന്ന് അറിയണമെങ്കിൽ അവിടെ വന്ന് കാണണം.കേരളത്തിലെ വികസനങ്ങൾ കാണുമ്പോൾ ഞങ്ങൾക്ക് അത്ഭുതമാണ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പല കാര്യങ്ങളും ഇവിടെ അധികാരികൾ നടപ്പിലാക്കുന്നുവെന്നും അവർ പറയുന്നു.
ബദരിയ ചായക്കട നടത്തുന്ന കാസർകോട് പള്ളങ്കോട് സ്വദേശി അബ്ദുൾസത്താറും ഇവരുടെ ചർച്ചയിൽ കൂടും.ഹിന്ദി,തമിഴ്,കന്നട,തുളു എന്നീ ഏത് ഭാഷയും നിഷ്പ്രയാസം സംസാരിക്കും സത്താർ. അതുതന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താവളമായി ബദരിയയെ മാറ്റിയത്.