കണ്ണൂർ: വർഗീയതയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ യുവതയുടെ സമരോത്സവം എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.വൈ.എഫ് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് ഇന്ന് ആരംഭിക്കും. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് മട്ടന്നൂരിൽനടക്കുന്ന യൂത്ത് ഫെസ്റ്റ് മന്ത്രി വി.എസ് .സുനിൽകുമാറും ഇരിട്ടിയിൽ സി.പി..എം ജില്ലാ സെക്രട്ടറി എം. വി .ജയരാജനും ഉദ്ഘാടനംചെയ്യും. സിനിമ സംവിധായകൻ ആഷിഖ് അബു, സിനിമാ താരങ്ങളായ റിമ കല്ലിങ്കൽ, സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുക്കും. 5 ന് നടുവിലിൽ മന്ത്രി ഇ .പി. ജയരാജനും ചക്കരക്കല്ലിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനംചെയ്യും. സിനിമാതാരം ഹരിശ്രീ അശോകൻ, മാദ്ധ്യമപ്രവർത്തകൻ എം . വി .നികേഷ്‌കുമാർ, സംവിധായിക വിധു വിൻസെന്റ്, ജി .എസ് .പ്രദീപ് എന്നിവർ നടുവിലിൽ പങ്കെടുക്കും. സിനിമാതാരം ഹരിശ്രീ അശോകൻ, മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്, സംവിധായിക വിധു വിൻസെന്റ് എന്നിവർ ചക്കരക്കല്ലിലും പങ്കെടുക്കും.
6ന് വൈകീട്ട് നാലിന് പാപ്പിനിശ്ശേരിയിൽ യൂത്ത് ഫെസ്റ്റ് മാധ്യമപ്രവർത്തകൻ എം .വി .നികേഷ്‌കുമാർ ഉദ്ഘാടനംചെയ്യും. സിനിമാതാരങ്ങളായ ഹരിശ്രീ അശോകൻ, അനൂപ് ചന്ദ്രൻ, ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് മയ്യിലിൽ മന്ത്രി കെ .കെ .ശൈലജയും, താഴെചൊവ്വയിൽ സംവിധായകൻ കമലും ഉദ്ഘാടനംചെയ്യും. ഹരിശ്രീ അശോകൻ, അനൂപ് ചന്ദ്രൻ, ജി .എസ് .പ്രദീപ് എന്നിവർ മയ്യിലിലും രഞ്ജി പണിക്കർ, അഭിലാഷ് മോഹൻ, ഭാഗ്യലക്ഷ്മി എന്നിവർ താഴെചൊവ്വയിലും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി .കെ .സനോജ്, പ്രസിഡന്റ് എം .ഷാജർ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. പി .സജീഷ്, ലോക താന്ത്രിക് യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് ഉത്തമൻ വേലിക്കകത്ത് , എൻ.വൈ.എൽ ജില്ലാ പസിഡന്റ് അസ്ലം പാലിശ്ശേരി, പി .പി. രൺദീപ് എന്നിവർ സംബന്ധിച്ചു.