കാഞ്ഞങ്ങാട്: കമ്മാടം മഖാം ഉറൂസ് ഇന്നു മുതൽ 8 വരെ കമ്മാടം വലിയുള്ളാഹി നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. ഇന്നു രാത്രി 8 ന് മതപ്രഭാഷണം യഹിയ മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് 1.30 ന് സാംസ്കാരിക കൂട്ടായ്മ, സംയുക്ത ജമാ അത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. ശ്രീ നെരോത്ത് കൂലോം, പെരട്ടൂർ ക്ഷേത്ര സ്ഥാനികരുടെ മഖാം സന്ദർശനവും അന്നാണ്. രാത്രി 8 ന് മതപ്രഭാഷണം.
ആറിന് രാത്രി 8 ന് ഉറൂസ് സംയുക്ത ജമാഅത്ത് ഖാസി മുഹമ്മദ് ജിഫ്രി ഉദ്ഘാടനം ചെയ്യും. 8 ന് വൈകിട്ട് 4ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാർത്താ സമ്മേളതത്തിൽ കെ പി സുൾഫിക്കർ ,താജുദ്ദീൻ, നസീർ കമ്മാട്, യു.വി മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
ഗൗരിശങ്കര ക്ഷേത്രം ദ്രവ്യകലശ മഹോത്സവം 6 ന് തുടങ്ങും
കാഞ്ഞങ്ങാട്: പെരിയ പെരിയോക്കി ശ്രീ ഗൗരിശങ്കരക്ഷേത്ര നവീകരണ ദ്രവ്യകലശ മഹോത്സവം 6 മുതൽ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. 6 ന് രാവിലെ 10 ന് കലവറ ഘോഷയാത്ര. വൈകിട്ട് 5 ന് ആചാര്യ വരവേൽപ്. കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 11 ന് രാവിലെ 11.38നും 1.40 നും ഇടയിലാണ് ബ്രഹ്മകലശാഭിഷേകം. 11ന് വൈകിട്ട് 5 ന് ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ പി. നാരായണൻ, പ്രമോദ് പെരിയ, പി. കുഞ്ഞമ്പു നായർ, പി. കുഞ്ഞിരാമൻ നായർ, എ. ദാമോദരൻ എന്നിവർ സംബന്ധിച്ചു.