കണ്ണൂർ: കണ്ണൂരിലെ യു..ഡി..എഫ് സ്ഥാനാർത്ഥി കെ..സുധാകരന്റെ കൈവശം 7,200 രൂപയും പങ്കാളിയുടെ കൈവശം 5,400 രൂപയും ആശ്രിതന്റെ കൈവശം 2,700 രൂപയുമുണ്ട്.സുധാകരന്റെ പേരിൽ 1,87,00,000 രൂപയുടെയും ഭാര്യയുടെ പേരിൽ 80,00,000 രൂപയുടെയും സ്ഥാവര ആസ്തിയുമുണ്ട്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച വിവരമാണിത്..
സുധാകരന്റെ പേരിൽ 3,59,986 രൂപയുടെ നിക്ഷേപവും 1,38,000 രൂപ വിലമതിക്കുന്ന 48 ഗ്രാം സ്വർണ്ണവുമുൾപ്പെടെ 5,05,186 രൂപയുടെയും ഭാര്യയുടെ പേരിൽ 20,80,895 രൂപ നിക്ഷേപവും 5,75,000 വിലമതിക്കുന്ന 200 ഗ്രാം സ്വർണ്ണവുമുൾപ്പെടെ 44,56,603 രൂപയുടെയും ആശ്രിതന്റെ പേരിൽ 34,500 രൂപയുടെ സ്വർണ്ണമുൾപ്പെടെ 37,415 രൂപയുടെയും ജംഗമ ആസ്തിയുമുണ്ട്.