പയ്യന്നൂർ: ചരിത്രപ്രസിദ്ധമായ കാറമേൽ മഖാം ഉറൂസ് തുടങ്ങി.' ഖത്തീബ് അബ്ദുൾ ഹക്കിം ഫൈസിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന മഖാം സിയാറത്തോടെയാണ് അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഉറൂസിന് തുടക്കമായത്.
വൈകീട്ട് ഖാസി ഇ.കെ.മഹമ്മൂദ് മുസ്ലിയാർ ഉൽഘാടനം ചെയ്തു.ഉസ്താദ് സക്കീർ ഹുസൈൻ പ്രഭാഷണം നടത്തി.
ഇന്ന് രാത്രി നടക്കുന്ന സ്വലാത്ത് വാർഷികത്തിനും മജ്‌ലിസുന്നൂറിനും കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൾ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. അൽ ഹാഫിള് അബ്ദുൾ മുൻഇം ഓട്ടപ്പടവ് പ്രഭാഷണം നടത്തും.
പിന്തുണ എൽ.ഡി.എഫിന്
പയ്യന്നൂർ: എൽ.ഡി.എഫ്. സ്ഥാനാർത്ഥികളായ കെ.പി.സതീഷ് ചന്ദ്രൻ , പി.കെ.ശ്രീമതി , പി.ജയരാജൻ എന്നിവരെ വിജയിപ്പിക്കാൻ വാഴയിൽ ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.കെ.രാഘവൻ, പി.വി.കുഞ്ഞപ്പൻ, കെ.പ്രേമരാജൻ, കെ.കുഞ്ഞനന്ദൻ സംസാരിച്ചു. പയ്യന്നൂർ ട്രേഡ് യൂനിയൻ സെന്ററിൽ കെ. രാഘവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഷോപ്പ് തൊഴിലാളി കുടുംബ സംഗമവും എൽ.ഡി.എഫ്.സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ തീരുമാനിച്ചു. പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. വി.ഇ.ലക്ഷമണൻ, ടി. നികേഷ് കുമാർ, ഒ.പി. ഭാസ്‌കരൻ ,എം.മനോഹരൻ സംസാരിച്ചു.
കുടുംബസംഗമം
തലശ്ശേരി:ഇല്ലിക്കുന്ന് വാർഡ് യു.ഡി.എഫ് കുടുംബസംഗമം കെ.പി.സി.സി ജനറൽസെക്രട്ടറി പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മണ്ണയാട് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.വി.ചന്ദ്രമോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എം.പി.അരവിന്ദാക്ഷൻ,ഇഡ്വ.ലത്തീഫ്, എന്നിവർ സംസാരിച്ചു.എ.രാമകൃഷ്ണൻ സ്വാഗതവും എ.വി.ജിനേഷ് നന്ദിയും പറയും.
രാജ് മോഹൻ ഉണ്ണിത്താൻ പത്രിക നൽകി
കാസർകോട്: കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് . കാസർകോട് ഡി.സി സി ഓഫീസ് പരിസരത്ത് നിന്നും നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പ്രകടനമായാണ് ഉണ്ണിത്താൻ കലക്ടറേറ്റിലെത്തിയത്. തുടർന്ന് കളക്ടറുടെ ചേംബൽ കയറി സമയം നോക്കി ഉച്ചക്ക് ശേഷം കൃത്യം 2.50 വരെ കാത്തിരുന്ന് പ്രാർത്ഥനക്ക് ശേഷമാണ് അദ്ദേഹം പത്രിക സമർപ്പണം നടത്തിയത്.
എൻ.എ നെല്ലിക്കുന്ന് എം. എൽ.എ, കോൺഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരൻ , മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം. സി. ഖമറുദ്ദീൻ എന്നിവർ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഈ സമയം തെരെഞ്ഞെടുപ്പ് നിരീക്ഷകൻ സുബ്രഹ്മണ്യൻ ഗണേഷ് , അസിസ്റ്റന്റ് കളക്ടർ അരുൺ കെ. രാജ്, എ എസ് പി ഡി. ശില്പ എന്നിവരും സന്നിഹിതരായിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ , കെ.പി. സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറിമാരായ ജി.രതികുമാർ, കെ. നീലകണ്ഠൻ, ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ , കരിമ്പിൽ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, കാസർകോട് നഗരസഭ ചെയർ പേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിൻ ഹാജി, എം.എസ് മുഹമ്മദ്ക്കുഞ്ഞി, വി.കെ. ബാവ , ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. എ ഗോവിന്ദൻ, വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, ധന്യ സുരേഷ്, ഗീത കൃഷ്ണൻ ഘടകകക്ഷി നേതാക്കളായ കരിവെള്ളൂർ വിജയൻ, വി.കമ്മാരൻ, ഹരീഷ് ബി.നമ്പ്യാർ, സി.വി. തമ്പാൻ, അബ്രഹാം തോണക്കര , കുര്യാക്കോസ് പ്ലാപറമ്പിൽ, എം.എച്ച് ജനാർദ്ദനൻ എന്നിവരും പ്രകടനം നയിച്ച് കളക്ട്രേറ്റിൽ എത്തിയിരുന്നു.