കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവ. എൽ.പി സ്‌കൂൾ വാർഷികം കലാ-കായിക - സാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക സമ്മേളനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വി രാഘവൻ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വത്സൻ പിലിക്കോട് പ്രഭാഷണം നടത്തി. എ.ഇ.ഒ കെ. ശ്രീധരൻ, കെ.കെ ആര്യനന്ദ, നൃത്താദ്ധ്യാപകൻ രാമചന്ദ്രൻ വേലാശ്വരം എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. കെ. ദാമോദരൻ അവധിക്കാല വർക്ക് ഷീറ്റും, സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രധാനാദ്ധ്യാപിക പി. ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. വിശ്വനാഥൻ, രമേശൻ മണലിൽ, കെ.വി ചന്തു, ഷൈജിനി, ശരത് എന്നിവർ സംസാരിച്ചു. ബാബു മണലിൽ സ്വാഗതവും, രമേശൻ നന്ദിയും പറഞ്ഞു. തുടർന്ന് സ്‌കൂൾ കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
മംഗലംകളി മത്സരം
തായന്നൂർ: എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബിന്റെ ഇരുപത്തിയൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പയ്യന്നൂർ ഫോക് ലാൻഡ്, നെഹ്റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമ ബോർഡ്, കാസർകോട് ഹെൽത്ത് ലൈൻ എന്നിവയുടെ സഹകരണത്തോടെ 28ന് വൈകീട്ട് 5 മണി മുതൽ അഖില കേരള മംഗലംകളി മത്സരം സംഘടിപ്പിക്കും.
ഫോൺ: 9645118320, 9207254536, 9526096649
യു.ഡി.എഫ്. സ്ഥാനാർത്ഥിയെ
വിജയിപ്പിക്കണം
അമ്പലത്തറ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുസ്ലിംലീഗ് പാറപ്പള്ളി അമ്പലത്തറ മേഖലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. ടി.എം. മുനീർ അദ്ധ്യക്ഷത വഹിച്ചു. എം.കെ ഹസൈനാർ, റഹ്മാൻ അമ്പലത്തറ, കെ.എം ഹസൈനാർ ഹാജി, യൂസഫ് അമ്പലത്തറ, ഷാഫി പാറപ്പള്ളി, മുനവീർ അമ്പലത്തറ, അബ്ദുല്ല മൂന്നാം മൈൽ എന്നിവർ സംസാരിച്ചു. കെ.എ ഹമീദ് സ്വാഗതം പറഞ്ഞു.
ചിത്രാദരം - ചിത്ര പ്രദർശനം
കാഞ്ഞങ്ങാട്: ആർട്ട് ഗാലറിയിൽ ചിത്രാദരം ചിത്ര പ്രദർശനം തുടങ്ങി. പെരിയ നവോദയ വിദ്യാലയത്തിൽ നിന്നും വിരമിക്കുന്ന ചിത്രകലാ അദ്ധ്യാപകൻ ടി.പി മണിയെ ആദരിക്കുന്നതിന് വേണ്ടിയാണ് പൂർവ്വ വിദ്യാർത്ഥികളും ജില്ലയിലെ ചിത്രകാരന്മാരും 'ചിത്രാദര 'ത്തിന്നു വേണ്ടി ചിത്രങ്ങൾ ഒരുക്കിയത്. ഏഴുവരെ നടക്കുന്ന പ്രദർശനം നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. ടി.പി മണി മറുപടി പ്രഭാഷണം നടത്തി. നവോദയയിലെ പൂർവ്വ വിദ്യാർത്ഥി ധനരാജ് സ്വാഗതവും അരവിന്ദാക്ഷൻ സദ്ഗമയ നന്ദിയും പറഞ്ഞു.
അനുമോദന യോഗം
കാഞ്ഞങ്ങാട്: കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവരെ കാഞ്ഞങ്ങാട് ന്യൂ അക്കാദമിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. സുമേഷ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ ഹൊസ്ദുർഗ് അദ്ധ്യക്ഷത വഹിച്ചു. മഞ്ജുനാഥൻ പടന്നക്കാട്, ശശി പിലിക്കോട്, നാരായണൻ പയ്യന്നൂർ എന്നിവർ സംസാരിച്ചു. ഉഷാ ഗംഗാധരൻ സ്വാഗതം പറഞ്ഞു.